Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാ​ന്ധി​ജി...

ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ഒ.​ഐ.​സി.​സി പ്രാ​ർ​ഥ​ന സ​ദ​സ്സ്

text_fields
bookmark_border
ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ഒ.​ഐ.​സി.​സി പ്രാ​ർ​ഥ​ന സ​ദ​സ്സ്
cancel
camera_alt

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രാർഥന സദസ്സ്

റി​യാ​ദ്​: ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ പ്രാ​ർ​ഥ​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ച്​ ഒ.​ഐ.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യേ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​മെ​ന്നാ​ൽ അ​തി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്നും എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടേ​തു​മാ​ണ് രാ​ജ്യം എ​ന്നും പ​ഠി​പ്പി​ച്ച മ​ഹാ​ത്മാ​വാ​യി​രു​ന്നു ഗാ​ന്ധി​ജി. വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ലൂ​ടെ കൈ​വ​രി​ക്കു​ന്ന ഒ​രു​മ​യാ​ണ് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​നം. ഇ​ന്ന് രാ​ജ്യം ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​രെ വാ​ഴ്ത്തു​ന്ന​വ​രു​ടെ കൈ​യി​ലാ​ണ്. അ​വ​ർ ച​രി​ത്ര​ങ്ങ​ൾ മാ​റ്റാ​നും ഗാ​ന്ധി​ജി​യെ​യും രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ​യും തി​ര​സ്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും രാ​ജ്യ​ത്ത് സ​മാ​ധാ​ന​വും പു​രോ​ഗ​തി​യും ഉ​ണ്ടാ​വ​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​നു മാ​ത്ര​മേ ക​ഴി​യൂ​വെ​ന്ന്​ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ബ​ത്​​ഹ​യി​ലെ സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന സ​ദ​സ്സി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ലിം ക​ള​ക്ക​ര, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, റ​ഷീ​ദ് കൊ​ള​ത്ത​റ, സി​ദ്ദീ​ഖ് ക​ല്ലൂ​പ്പ​റ​മ്പ​ൻ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​ഗ​ത​ൻ നൂ​റ​നാ​ട്, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ജീ​ർ പൂ​ന്തു​റ, സു​രേ​ഷ് ശ​ങ്ക​ർ, ഫൈ​സ​ൽ പാ​ല​ക്കാ​ട്, അ​ബ്​​ദു​ൽ മ​ജീ​ദ് ക​ണ്ണൂ​ർ, സ​ലിം ആ​ർ​ത്തി​യി​ൽ, സ​കീ​ർ ദാ​ന​ത്ത്, സോ​ണി തൃ​ശൂ​ർ, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, യോ​ഹ​ന്നാ​ൻ കു​ണ്ട​റ, റ​ഫീ​ഖ് വെ​മ്പാ​യം, സ​ഫീ​ർ ബു​ർ​ഹാ​ൻ, ജ​യ​ൻ ചെ​ങ്ങ​ന്നൂ​ർ, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, ഹ​രീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ഹാ​ഷിം ആ​ല​പ്പു​ഴ, നാ​സ്സ​ർ വ​ല​പ്പാ​ട്, വി​ൻ​സ​ൻ​റ്​ തി​രു​വ​ന്ത​പു​രം, സ​ലിം വാ​ഴ​ക്കാ​ട്, സ​ന്തോ​ഷ് ക​ണ്ണൂ​ർ, സൈ​നു​ദ്ദീ​ൻ, മു​ത്ത് പാ​ണ്ടി​ക്കാ​ട്, ബ​നൂ​ജ്, ഉ​നൈ​സ് നി​ല​മ്പൂ​ർ, സ​ഞ്ജു തൃ​ശൂ​ർ, അ​ഷ​റ​ഫ് കാ​യം​കു​ളം, ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiOICCRemembering
News Summary - Remembering the Mahatma Gandhi- OICC
Next Story