സലിം കുമാർ, സമീൽ ഇല്ലിക്കൽ എന്നിവരുടെ നിര്യാണത്തിൽ അനുസ്മരണം
text_fieldsജിദ്ദ: മലയാള സിനിമയുടെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിെൻറയും, പ്രമുഖ മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കലിെൻറയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അനുസ്മരണം നടത്തി.
ഹാസ്യ നടനെന്ന പരിമിതമായ വിശേഷണങ്ങളെ അപ്പാടെ മറികടന്ന്, അഭിനയത്തിന്റെ അസാധാരണമായ സാധ്യതകൾ മലയാള സിനിമയിൽ തെളിയിച്ച കലാകാരനായിരുന്നു സലിം കുമാർ.
അതോടൊപ്പം തന്നെ സാമൂഹികവും രാഷ്ട്രീയപരവുമായ വിഷയങ്ങളിൽ കൃത്യവും ശ്രദ്ധേയവുമായ നിലപാടുകളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിെൻറ വിയോഗം സാംസ്കാരിക ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് അനുസ്മരണ സന്ദേശത്തിൽ ഓർമപ്പെടുത്തി.
മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായിരുന്ന സമീൽ ഇല്ലിക്കലിെൻറ നിര്യാണത്തിലൂടെ മലബാറിെൻറ ചരിത്ര, സാംസ്കാരിക, മാധ്യമ മേഖലകളിൽ ഏറെ മികവുപുലർത്തിയ ഒരു മികച്ച പ്രതിഭയെയാണ് നമുക്ക് നഷ്ടമായതെന്നും സംഘടന വിലയിരുത്തി. ഇരുവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആഴമേറിയ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രൊവിൻസ് പ്രസിഡൻറ് അബ്ദുറഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

