യമൻ ജനതയുടെ പട്ടിണിക്കും പോഷകാഹാരക്കുറവിനും പരിഹാരം
text_fieldsയമൻ ജനതയുടെ പട്ടിണിക്കും പോഷകാഹാരക്കുറവിനും പരിഹാരം കാണാൻ ലോക ഭക്ഷ്യപദ്ധതിയുമായി സൗദി അറേബ്യ 40 ദശലക്ഷം ഡോളറിെൻറ കരാർ ഒപ്പിട്ട ചടങ്ങിൽനിന്ന്
ജിദ്ദ: യമൻ ജനതക്കിടയിൽ പട്ടിണിയും പോഷകാഹാരക്കുറവും തടയാൻ െഎക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യപദ്ധതിയുമായി സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് കേന്ദ്രം (കെ.എസ്. റിലീഫ്) സംയുക്ത കരാറിൽ ഒപ്പുവെച്ചു. യമനിലെ ചില പ്രദേശങ്ങളിലെ ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ മികച്ചതാക്കുകയാണ് കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. രാജാവിെൻറ ഉപദേശകനും കെ.എസ്. റിലീഫ് സെൻറർ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅയും ലോക ഭക്ഷ്യപദ്ധതിയെ പ്രതിനിധാനംചെയ്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഡേവിഡ് ബിയസ്ലിയുമാണ് കരാർ ഒപ്പുവെച്ചത്. 40 ദശലക്ഷം ഡോളർ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 2,333,333 ആളുകൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. യമനിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ വിശകലനംചെയ്തുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷയുടെയും പോഷക ആവശ്യങ്ങളുടെയും മുൻഗണന നിറവേറ്റുകയാണ് കരാറിെൻറ ലക്ഷ്യം.
അബ്യൻ, ഹുദൈദ, അംറാൻ, ബെയ്ദ, ദാലിയ, മഹ്റബ്, ശബ്വ, തഅസ്, മഹ്റ, സഖ്ത്വറി, ഹദർമൗത്ത്, ആദൻ, അൽജൗഫ്, ഹജ്ജ, ഇബ്, ലഹജ്, സഇദ, സൻആ, മുഹൗവീത്, ദമാർ, അമാന അൽആസിമ, റീമ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പാക്കും.
ചരിത്രത്തിലുടനീളം സൗദി അറേബ്യ എല്ലായ്പ്പോഴും സഹോദര സൗഹൃദ രാജ്യങ്ങൾക്കൊപ്പം നിൽക്കുകയും അവരെ പിന്തുണക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ലോകത്ത് ദുരിതാശ്വാസ, മാനുഷിക പ്രവർത്തന മേഖലകളിൽ സൗദി അറേബ്യ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തിൽ അത് വിശ്വസിക്കുന്നു.
യമൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ സൗദി അറേബ്യയുടെ മുൻഗണനയാണ്. അവിടത്തെ ജീവകാരുണ്യ പദ്ധതികൾക്ക് ഏറ്റവും വലിയ പിന്തുണയും ധനസഹായവും നൽകുന്ന രാജ്യമാണ് സൗദിയെന്നും ഡോ. റബീഅ പറഞ്ഞു.
സൗദി പിന്തുണയിൽ എല്ലാ മേഖലകളും ഉൾപ്പെടുന്നു. യമനിലെ സഹോരങ്ങൾക്ക് മാന്യമായ ഉപജീവനമാർഗം നൽകുന്നതിന് െഎക്യരാഷ്ട്ര സഭയെയും അതിന് കീഴിലെ ഏജൻസികളെയും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

