മതപ്രബോധകൻ അബ്ദുസ്സലാം മദീനി നാട്ടിൽ നിര്യാതനായി
text_fieldsഅബ്ദുസ്സലാം മദീനി
റിയാദ്: സൗദിയിൽ മൂന്ന് പതിറ്റാണ്ട് ഇസ്ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചിരുന്ന മലപ്പുറം മേലാറ്റൂർ ഉച്ചാരക്കടവ് ചാത്തോലിപ്പടി വീട്ടിൽ അബ്ദുസ്സലാം മദീനി നാട്ടിൽ നിര്യാതനായി.
സൗദി മതകാര്യ വകുപ്പിെൻറ കീഴിൽ അൽ ഖസീം പ്രവിശ്യയിലെ ഹാഇൽ ദഅവ സെൻററിലായിരുന്നു അദ്ദേഹം 30 വർഷത്തോളം പ്രബോധകനായി പ്രവർത്തിച്ചിരുന്നത്.
ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഉപദേശക സമിതി അംഗമായിരുന്നു. സൗദിയിൽ മതപ്രബോധകരുടെ ഏകോപന സമിതി വൈസ് ചെയർമാൻ, ഉപദേശക സമിതി മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു. ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

