മതം, ഭരണഘടന, ജനാധിപത്യം; കെ.എം.സി.സി ചർച്ച സംഗമം
text_fields‘മതം, ഭരണഘടന, ജനാധിപത്യം; അധികാരികൾ അതിര് കടക്കുന്നു’എന്ന വിഷയത്തിൽ
കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ സിദ്ദീഖ്
സംസാരിക്കുന്നു
ഖമീസ് മുശൈത്ത്: കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂബിലി ഓഡിറ്റോറിയത്തിൽ 'മതം, ഭരണഘടന, ജനാധിപത്യം; അധികാരികൾ അതിര് കടക്കുന്നു'എന്ന വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു.
ഇന്ത്യയിലെ ഫാഷിസ്റ്റ് സംഘ്പരിവാർ ഭരണകൂടം നടത്തിവരുന്ന മാധ്യമ, ഹിജാബ് നിരോധനം വഴി ഇന്ത്യയിലെ ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി നാഷനൽ സെക്രട്ടേറിയറ്റ് അംഗം ജലീൽ കാവനൂർ ഉദ്ഘാടനം ചെയ്തു.
സി. അലി പൊന്നാനി അധ്യക്ഷത വഹിച്ചു. അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സിദ്ദീഖ് മാഷ് വിഷയാവതരണം നടത്തി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സിദ്ദീഖിന് യോഗത്തിൽ യാത്രയയപ്പ് നൽകി. മുഹമ്മദ് കുട്ടി മാതാപ്പുഴ, വഹാബ് കരുനാഗപ്പള്ളി, സലിം പന്താരങ്ങാടി, ഡോ. ലുഖ്മാൻ, താജ് ഷംസു, മനാഫ് പരപ്പിൽ, ഇബ്രാഹിം പട്ടാമ്പി, മുഹമ്മദ് അലി ചെന്ത്രാപ്പിനി, ഹാഫിസ് രാമനാട്ടുകര, മഹ്സും എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നജീബ് തുവ്വൂർ സ്വാഗതവും ട്രഷറർ ഉമ്മർ ചെന്നാരിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

