‘മതം-വികസനം: വോട്ടിെൻറ രാഷ്ട്രീയം’ റിയാദിൽ സംസ്കൃതി ചർച്ചാസംഗമം
text_fieldsമലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലുള്ള ‘സംസ്കൃതി’ സംഘടിപ്പിച്ച ചർച്ചസംഗമം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രാഷ്ട്രീയ ലാഭത്തിനായി ജാതി-മത സംഘടനകളെ കൂട്ടുപിടിക്കുന്ന പ്രവണത ജനാധിപത്യത്തിന് ഭീഷണിയാണെന്ന് റിയാദിൽ നടന്ന ചർച്ചാസംഗമം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴിലുള്ള ‘സംസ്കൃതി’യുടെ ആഭിമുഖ്യത്തിൽ ‘മതം-വികസനം: വോട്ടിെൻറ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിൽ ആരോഗ്യകരമായ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി തുവ്വൂർ മോഡറേറ്ററായിരുന്നു. മതം വലിയ അപകടമാണെന്ന് പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി, രാഷ്ട്രീയ ലാഭത്തിനായി വർഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് ഒ.ഐ.സി.സി പ്രതിനിധി അഡ്വ. എൽ.കെ. അജിത് പറഞ്ഞു. വർഗീയത ഉപയോഗിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ പറഞ്ഞു. മലബാറിലെ വികസന പ്രശ്നങ്ങൾ ചർച്ചകളിൽനിന്ന് തഴയപ്പെടുകയാണെന്ന് പ്രവാസി വെൽഫെയർ ഭാരവാഹി ബാരിഷ് പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രവാസികൾ നൽകുന്ന സംഭാവനകൾ സർക്കാർ വിസ്മരിക്കുകയാണെന്ന് കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത് കുറ്റപ്പെടുത്തി. ഇടതുമുന്നണി ജനാധിപത്യത്തിെൻറ സത്ത നഷ്ടപ്പെടുത്തുകയാണെന്ന് മോഡറേറ്റർ ഷാഫി തുവ്വൂർ ചർച്ച സംഗ്രഹിച്ചു പറഞ്ഞു.
മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ, ആക്ടിങ് പ്രസിഡൻറ് ഷരീഫ് അരീക്കോട് എന്നിവർ ആശംസ നേർന്നു. ജില്ല ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, സഫീർ ഖാൻ കരുവാരക്കുണ്ട്, ഭാരവാഹികളായ ബഷീർ ഇരുമ്പുഴി, ഷാഫി വെട്ടിക്കാട്ടിരി, ആബിദ് കൂമണ്ണ, സലീം കുറ്റാളൂർ എന്നിവർ നേതൃത്വം നൽകി. ചെയർമാൻ അർഷദ് ബാഹസ്സൻ തങ്ങൾ സ്വാഗതവും അമീർ അലി പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

