സാന്ത്വന സേവന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം -ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ
text_fieldsകേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഐ.സി.എഫ് അബഹ നടത്തിയ സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു
അബഹ: ഭൂമിയിലുള്ളവർക്ക് നിങ്ങൾ കരുണ കാണിക്കുക എന്നാൽ ആകാശത്തുനിന്നും നിങ്ങൾക്ക് കരുണയും തുണയുമേകുന്നതാണെന്നും അശരണർക്കും ആവശ്യക്കാർക്കും കാരുണ്യവും സാന്ത്വനവും നൽകാൻ കൂടുതൽ ഉത്സാഹം കാണിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി ജൂഹാൻ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ കഠിനാധ്വാനവും സഹായവും കൊണ്ടാണ് കേരളത്തിലെ അനാഥ അഗതി, ദീനീസ്ഥാപനങ്ങൾ ഒരുപരിധിവരെ നടക്കുന്നതെന്നും അത് തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സ്വീകരണ പരിപാടി ഐ.സി.എഫ് അബഹ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീൻ അമാനിയുടെ അധ്യക്ഷതയിൽ നാഷനൽ വെൽഫയർ പ്രസിഡൻറ് മഹ്മൂദ് സഖാഫി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ കമ്മിറ്റിയംഗം സാജിദ് സഖാഫി ഇരിങ്ങാട്ടിരി മുഖ്യ പ്രഭാഷണം നടത്തി.
അബഹ ദാറുസ്സലാം മദ്റസ പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് റാസി വളക്കൈ, രണ്ടാം സ്ഥാനം നേടിയ റീന ഷാഹുൽ എന്നിവർക്ക് ഖലീൽ തങ്ങൾ ഉപഹാരം നൽകി ആദരിച്ചു. നാഷനൽ കമ്മിറ്റിയുടെ കീഴിൽ വിദ്യാർഥികൾക്കായി ഓൺലൈനിൽ സംഘടിപ്പിച്ച സെൻട്രൽതല മാസ്റ്റർ മൈൻഡ് ക്വിസ് മത്സരത്തിൽ അബഹയിൽനിന്നും ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് റാസി കണ്ണൂരിനും രണ്ടാം സ്ഥാനം നേടിയ റയ്യാൻ മുഹമ്മദ് കാസർകോട്, ഹൈസം ഖലീൽ എറണാകുളം എന്നിവർക്കുമുള്ള കാഷ് അവാർഡ് ഖലീൽ തങ്ങൾ വിതരണം ചെയ്തു.
സൈനുദ്ദീൻ അമാനി, അബ്ദുല്ല ദാരിമി, അബ്ദുറഷീദ് തങ്കശ്ശേരി, അബ്ദുറഹ്മാൻ പുത്തൂര്, ലിയാഖത്തലി, സലീം മൂത്തേടം, സഈദ് വലിയപറമ്പ്, നിഷാദ്, ഫൈസൽ നാട്യമംഗലം തുടങ്ങിയവർ നേതൃത്വം നൽകി. സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുല്ല ദാരിമി വളപുരം സ്വാഗതവും അഡ്മിൻ സെക്രട്ടറി മുഹമ്മദ് കുട്ടി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

