ദുരിതാശ്വാസ നിധി; കുടുക്കയിൽ സ്വരൂപിച്ച സമ്പാദ്യം നൽകി അൽ റയാൻ
text_fieldsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിൽ സ്വരൂപിച്ച സമ്പാദ്യം അൽ റയാൻ നവോദയ പ്രവർത്തകരെ ഏൽപ്പിക്കുന്നു
ജിദ്ദ: മദീനയിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി അൽ റയാൻ കഴിഞ്ഞ രണ്ടുവർഷമായി തന്റെ കുടുക്കയിൽ ഇട്ട് സ്വരൂപിച്ച ചെറിയ നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ വിഡിയോകൾ ടി.വിയിലൂടെ കണ്ടും പല കുട്ടികളും കുടുക്കകളിൽ സ്വരൂപിച്ച പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നത് കണ്ട് പ്രചോദനമായി തനിക്കും അങ്ങനെ കൊടുക്കണമെന്ന് അൽ റയാൻ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ സ്വരൂപിക്കുന്ന ഫണ്ട് വിവരമറിഞ്ഞ് അവരെ വിവരം അറിയിക്കുകയും ജിദ്ദ നവോദയ മദീന ഏരിയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയെ തുക ഏൽപ്പിക്കുകയും ചെയ്തു. നവോദയ മദീന ഏരിയ ആക്റ്റിംങ് സെക്രട്ടറി എം.പി ഷംസു, ഏരിയ കമ്മിറ്റി അംഗം കെ.സി മുഹമ്മദ് എന്നിവരും ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങിൽ സംബന്ധിച്ചു.
മദീന ബ്ലുമാക്സ് കമ്പനി ജീവനക്കാരനായാ കോതമംഗലം സ്വദേശി ഷാനവാസ്, ബീറ്റ ആശുപത്രി സ്റ്റാഫ് നഴ്സ് അലീന ദമ്പതികളുടെ മകനാണ് അൽ റയാൻ

