Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ‘ഹുറൂബ്’...

സൗദിയിൽ ‘ഹുറൂബ്’ പ്രശ്​നത്തിൽ കുടുങ്ങിയവർക്ക്​ ആശ്വാസം, പദവി ശരിയാക്കാൻ അവസരം

text_fields
bookmark_border
സൗദിയിൽ ‘ഹുറൂബ്’ പ്രശ്​നത്തിൽ കുടുങ്ങിയവർക്ക്​ ആശ്വാസം, പദവി ശരിയാക്കാൻ അവസരം
cancel

റിയാദ്: തൊഴിലുടമയുടെ അടുത്തുനിന്ന്​ ഒളിച്ചോടി എന്ന (ഹുറൂബ്​) കേസിൽപ്പെട്ട്​ കഴിയുന്ന പ്രവാസികൾക്ക്​ സൗദിയില്‍ ആശ്വാസ വാർത്ത. ഹുറൂബ് പിൻവലിച്ച്​ പുതിയ തൊഴിലുടമയിലേക്ക്​ മാറി നിയമപരമായ പദവി ശരിയാക്കാൻ അവസരം. ചൊവ്വാഴ്​ച (മെയ് 27) മുതൽ പുതിയ നിയമം പ്രാബല്യത്തിലായി. നേരത്തെ ഗാർഹിക തൊഴിലാളികൾക്ക്​ മാത്രം ലഭിച്ചിരുന്ന ഇളവാണ്​ രാജത്തുള്ള മുഴുവൻ വിദേശ തൊഴിലാളികൾക്കും ബാധകമാക്കിയത്​. ആറുമാസത്തേക്കാണ്​ ഇളവ്​.

ഹുറൂബ്​ മാറ്റാൻ ഇളവ്​ അനുവദിച്ച വിവരം എസ്​.എം.എസായി തൊഴില്‍ മന്ത്രാലയത്തി​െൻറ ഖിവ പ്ലാറ്റ്‌ഫോമില്‍നിന്ന് നിലവിൽ ഈ പ്രശ്​നം നേരിടുന്നവർക്ക്​ ചൊവ്വാഴ്​ച മുതൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്​. പുതിയ തൊഴിലുടമയിലേക്ക്​ ജോലി മാറുന്നതോടെ ഹുറൂബ് പ്രശ്​നം ഇല്ലാതാവുകയും ഇഖാമ പുതുക്കാന്‍ കഴിയുകയും ചെയ്യും.

കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ടുമാസത്തേക്ക്​ സമാനമായ ഇളവ്​ അനുവദിച്ചിരുന്നു. ജനുവരിയിൽ അതി​െൻറ കാലാവധി കഴിഞ്ഞു. കഴിഞ്ഞ മാസം ഹുറൂബ്​ പ്രശ്​നമുള്ള ഗാർഹിക തൊഴിലാളികൾക്ക്​ ഈ ഇളവ്​ പ്രഖ്യാപിച്ചു. ആറുമാസത്തേക്കായിരുന്നു അത്​. അതാണ്​ ഇപ്പോൾ എല്ലാ വിഭാഗം തൊഴിലാളികൾക്കുമായി വിപുലീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaHurub
News Summary - Relief for those trapped in the 'Hurub' issue in Saudi Arabia
Next Story