‘പ്രവാസി കലോത്സവം 24’ രജിസ്ട്രേഷന് ഇന്ന് അവസാനിക്കും
text_fieldsദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജനല്‍ എറണാകുളം-തൃശൂര്‍ ജില്ലാകമ്മിറ്റി ഒക്ടോബര്‍ നാലിന് സംഘടിപ്പിക്കുന്ന ഷഹീന് അക്കാദമി ദമ്മാം മുഖ്യ പ്രാജോയകരായ ‘പ്രവാസി കലോത്സവം 24’െൻറ രജിസ്ട്രേഷന് വെള്ളിയാഴ്ച (സെപ്തംബര്‍ 20) അവസാനിക്കും. സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും മുതിര്‍ന്ന പ്രവാസികളില്‍നിന്നും ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘടകര്‍ പറഞ്ഞു.
കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ഒപ്പന, നാടോടിനൃത്തം, കോല്‍ക്കളി, മോണോആക്ട്, ഗ്രൂപ്പ് സോങ്ങ്, ലളിത ഗാനം, കവിതാരചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ 13 വ്യത്യസ്ത സ്റ്റേജ് -സ്റ്റേജിതര മത്സരങ്ങളില്‍ അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവാസികളായ മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങൾക്ക് 0545710448 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം.

