സാേങ്കതിക ജോലിക്കാർക്ക് സൗദിയിൽ രജിസ്ട്രേഷൻ നിർബന്ധം
text_fieldsജിദ്ദ: സാേങ്കതിക ജോലിക്കാർക്ക് സൗദി അറേബ്യയിൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. ടെക്നീഷ്യന് വിസയില് ജോലി ചെയ്യുന്നവർക്കാണ് സൗദി കൗണ്സില് ഓഫ് എൻജിനിയേഴ്സ് രജിസ്ട്രേഷന് കര്ശനമാക്കിയത്.
രജിസ്ട്രേഷന് വഴി എൻജിനിയേഴ്സ് കൗണ്സില ിെൻറ അംഗത്വം നേടിയാൽ മാത്രമേ ഇനി മുതൽ ഇഖാമ പുതുക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാത്തവർക്ക് നാടുവിടേണ്ടിവരും. രാജ്യത്തെ പ്രഫഷനലുകളുടെ സര്ട്ടിഫിക്കറ്റുകള് പരിശോധിച്ച് അംഗീകാരം നല്കുന്ന ഏജന്സിയാണ് സൗദി കൗണ്സില് ഓഫ് എൻജിനിയേഴ്സ്.
ഏത് ടെക്നീഷ്യന് വിസകളിൽ ജോലി ചെയ്യുന്ന വിദേശികളും കൗണ്സിലിെൻറ അംഗീകാരം നേടിയിരിക്കണമെന്ന വ്യവസ്ഥയാണ് കർശനമാക്കിയത്. 26 ഇനം ടെക്നിക്കല് പ്രഫഷനുകളെയാണ് ആദ്യ ഘട്ടത്തിൽ പുതിയ നിബന്ധനയില് ഉള്പ്പെടുത്തിയത്.
എൻജിനിയറിങ് കൗണ്സിലിെൻറ വെബ്സൈറ്റ് മുഖേനയാണ് രജിസ്ട്രേഷന് പൂര്ത്തീകരിക്കേണ്ടത്. ഉദ്യോഗാര്ഥിയുടെ സൗദി കോണ്സുലേറ്റ് അറ്റസ്റ്റ് ചെയ്ത അസ്സല് സര്ട്ടിഫിക്കറ്റ് പകർപ്പ് നിര്ബന്ധമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
