നോർക്ക, പ്രവാസിക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനവയുഗം അൽഅഹ്സയിൽ സംഘടിപ്പിച്ച നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ്
അൽഅഹ്സ: നവയുഗം സാംസ്കാരികവേദി അൽഅഹ്സയിലെ ശുഖൈഖ്, സനാഇയ യൂനിറ്റുകളിൽ നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
നവയുഗം ശുഖൈഖ്, സനാഇയ യൂനിറ്റ് ഭാരവാഹികൾ നേതൃത്വം നൽകിയ ക്യാമ്പിൽ നിരവധി പ്രവാസികൾക്ക് വിവിധ സേവനങ്ങളിൽ അപേക്ഷിക്കാൻ അവസരം ലഭിച്ചു. ശുഖൈഖ് യൂനിറ്റിൽ നടന്ന ക്യാമ്പിന് സെക്രട്ടറി ബക്കർ, പ്രസിഡൻറ് സുന്ദരേശൻ, ട്രഷറർ ഷിബു താഹിർ, സുരേഷ് മടവൂർ, ഹനീഫ, സുധീർ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. നവയുഗം അൽഅഹ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം പങ്കെടുത്തു. സനാഇയാ യൂനിറ്റിൽ നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് അൽഅഹ്സ മേഖല രക്ഷാധികാരി സഖാവ് സുശീൽ കുമാറിന്റെയും സനാഇയ യൂനിറ്റ് സെക്രട്ടറി സഖാവ് വേലൂരാജന്റെയും നേതൃത്വത്തിൽ നടന്നു.

