Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ഖാ​മ കാ​ലാ​വ​ധി...

ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും 'ത​വ​ക്ക​ൽ​നാ'​ ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം

text_fields
bookmark_border
ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും ത​വ​ക്ക​ൽ​നാ​ ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം
cancel

റി​യാ​ദ്​: ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​ദേ​ശി​ക​ൾ​ക്കും 'ത​വ​ക്ക​ൽ​നാ'​ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ത​വ​ക്ക​ൽ​നാ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ അ​റി​യി​ച്ച​ത്. സ​ന്ദ​ർ​ശ​ന വി​സ​യി​ലു​ള്ള​വ​ർ​ക്കും ആ​പ്പി​ൽ​ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.​ രാ​ജ്യ​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്. പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും ഏ​തു രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന വി​വ​ര​വും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റും ന​ൽ​കി സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർ​ക്ക്​ ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​വും. പ​ക്ഷേ, എ​ക്​​സി​റ്റ്​ വി​സ​യി​ലു​ള്ള​യാ​ൾ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ല.

സ്വ​ദേ​ശി​ക്കും താ​മ​സ​ക്കാ​ര​നും ഒ​രേ താ​മ​സ​സ്ഥ​ല​ത്ത്​ താ​മ​സി​ക്കു​ന്ന ആ​ശ്രി​ത​രെ​യും വീ​ട്ടു​ജോ​ലി​ക്കാ​രെ​യും സം​ബ​ന്ധി​ച്ച്​ വി​വ​ര​ങ്ങ​ൾ മാ​റ്റാ​ൻ സാ​ധി​ക്കും. ഇ​തി​ന്​ ആ​പ്പി​ലെ മെ​നു​വി​ൽ​നി​ന്ന്​ ആ​ദ്യം 'സ​ർ​വി​സ​സ്​'​പി​ന്നീ​ട്​ 'ഫാ​മി​ലി മെം​ബേ​ഴ്​​സ്​ ആ​ൻ​ഡ്​​ സ്​​പോ​ൺ​സേ​ഡ്​ പേ​ഴ്​​സ​ൻ'​എ​ന്നി​വ തി​ര​ഞ്ഞെ​ടു​ക്കു​ക. ത​വ​ക്ക​ൽ​നാ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും സ്​​മാ​ർ​ട്ട്​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള 'ത​വ​ക്ക​ൽ​നാ'​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​മാ​ണ്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മ​റ്റ്​ പ്ലാ​റ്റു​ഫോ​മു​ക​ളോ ആ​പ്ലി​ക്കേ​ഷ​നു​ക​ളോ ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. അ​ബ്​​ഷി​റി​ൽ അ​ക്കൗ​ണ്ട്​ ഇ​ല്ലാ​ത്ത പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. ഇ​തി​ന്​ അ​ബ്ഷി​റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഏ​തെ​ങ്കി​ലു​മൊ​രു മൊ​ബൈ​ൽ ന​മ്പ​ർ തി​രി​ച്ച​റി​യ​ലി​ന്​ ന​ൽ​കാനായി '​െഎ​ഡ​ൻ​റി​ഫൈ മൊ​ബൈ​ൽ ന​മ്പ​ർ'​ തി​ര​ഞ്ഞെ​ടു​ക്കണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IqamaTawakkalna App
Next Story