ഇന്ത്യയിൽ ഭരണമാറ്റം അനിവാര്യം’ - ടി. മൊയ്തീൻ കോയ
text_fieldsജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ സംസാരിക്കുന്നു
ജിദ്ദ: കഴിഞ്ഞ പത്തു വർഷമായി തുടരുന്ന ഫാഷിസ്റ്റ് ഭരണത്തിന് ജൂൺ നാലിന് അന്ത്യം കുറിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ പറഞ്ഞു. ബി.ജെ.പിയുടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രം ഈ പൊതു തെരഞ്ഞെടുപ്പോടു കൂടി ഇന്ത്യയിൽ അവസാനിക്കുമെന്നും വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ദക്ഷിണേന്ത്യ പൂർണമായും മുന്നണി സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉത്തർപ്രദേശിലും, ബിഹാറിലും, മഹാരാഷ്ട്രയിലും, ഡൽഹിയിലും ഇതര സംസ്ഥാനങ്ങളിലും ഇൻഡ്യ സഖ്യത്തിന് വൻമുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സുബൈർ വാണിമേൽ അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി.സി. റാഷിദ് , ജില്ല ഭാരവാഹികളായ റിയാസ് തത്തോത്ത്, സെയ്തലവി രാമനാട്ടുകര, നൗഫൽ റഹേലി, ഷാഫി പുത്തൂർ, നിസാർ മടവൂർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ വീര്യമ്പ്രം, തഹ്ദീർ വടകര എന്നിവർ
സംസാരിച്ചു. ഖാലിദ് പാളയാട്ട്, സലിം കൊടുവള്ളി, ഫൈസൽ മണലൊടി, സലാം ബാലുശ്ശേരി, ഹനീഫ മലയമ്മ, മുഹ്സിൻ നാദാപുരം, ശരീഫ് പൂലേരി, മൻസൂർ സിറ്റി, ജലീൽ വടകര, മുഹമ്മദ് അലി, കോയമോൻ ഒളവണ്ണ, ശിഹാബ്, മുനീർ പേരാമ്പ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ ഒ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. റഹീം കാക്കൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

