വേഗരാജകുമാരിയാകാൻ റീമ ജുഫാലി
text_fieldsറിയാദ്: ഫോര്‍മുല -ഇലക്ട്രോണിക് കാറോട്ട മത്സരത്തിൽ പുരുഷന്മാരുടെ കുത്തക തകർക്കാൻ സൗദ ിയിൽനിന്ന് ആദ്യമായി ഒരു വനിത. ദറഇയ്യ സർക്യൂട്ടിലാണ് എസ്.യു.വിയുടെ ഇലക്ട്രിക് കാ റിലിരുന്ന് 27 കാരിയായ റീമ ജുഫാലി ചരിത്രമെഴുതുക.
യുനെസ്കോ പൈതൃക നഗരിയായ ദറഇയ ്യയുടെ പ്രാന്തപ്രദേശങ്ങളിൽ ഇന്നു നടക്കുന്ന േറസിൽ വി.ഐ.പി ഡ്രൈവറാകും റീമ. സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നിരോധനം കഴിഞ്ഞ വർഷം ജൂണിൽ എടുത്തുകളഞ്ഞതോടെയാണ് വേഗരാജകുമാരിയാകുക എന്ന റീമയുടെ സ്വപ്നത്തിന് ചിറക് മുളച്ചത്. അതിെൻറ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ റീമ കാർ റേസിങ്ങിൽ അരങ്ങേറ്റം നടത്തി. തുടർന്ന് മികച്ച പ്രകടനം ആവർത്തിച്ചതോടെ ജാഗ്വാർ ഐ പെയ്സ് ഇ ട്രോഫി സീരീസിൽ സീരി എ പ്രിയിൽ മത്സരിക്കാൻ അർഹത നേടുകയായിരുന്നു.
സൗദി വനിത റേസിങ് ലൈസൻസ് നേടിയ ആദ്യ വനിതയും ഇവരാണ്. 2018 ഒക്ടോബറിൽ അബൂദബിയിലെ റാസ് മറീന സർക്യൂട്ടിലായിരുന്നു അരങ്ങേറ്റം. സിൽവർ വിഭാഗത്തിൽ രണ്ടാമതെത്തി. റീമയുടെ ഉദ്യമം സൗദി ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് ആയിരങ്ങൾ അവർക്ക് പ്രോത്സാഹനം പകരാനെത്തുമെന്നും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
ജിദ്ദയിൽ ജനിച്ച റീമയുടെ വിദ്യാഭ്യാസം യു.എസിലായിരുന്നു. പഠനത്തിനു ശേഷം ജോലിചെയ്യുേമ്പാഴാണ് റേസറാകണമെന്ന് മോഹമുദിച്ചത്. ആഗ്രഹം പൂർത്തീകരിക്കാൻ ജോലി രാജിവെച്ചു. ഫോര്‍മുല-ഇലക്ട്രോണിക് കാറോട്ട മത്സരത്തിെൻറ ആദ്യ ഫൈനലില്‍ ബ്രിട്ടെൻറ സാം ബേർഡ് കിരീടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
