രൂപരേഖ പുറത്തിറക്കി: ചെങ്കടലിൽ ലോകത്തെ ഏറ്റവും മേനാഹര ദ്വീപ് 'കോറൽ ബ്ലൂം' വരുന്നു
text_fieldsചെങ്കടലിൽ ഒരുങ്ങുന്ന ലോകത്തെ ഏറ്റവും മേനാഹര ദ്വീപായ ‘കോറൽ ബ്ലൂ’മിെൻറ ഡിസൈൻ സൗദി കിരീടാവകാശിയും റെഡ് സീ വികസന കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കിയപ്പോൾ
അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: റെഡ് സീ പദ്ധതിയിൻ കീഴിൽ ചെങ്കടലിൽ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും മനോഹര ദ്വീപിെൻറ ഡിസൈൻ പുറത്തുവിട്ടു. 'കോറൽ ബ്ലൂം' (Corel Bloom) എന്ന പേരുള്ള ദ്വീപിെൻറ നിർമാണത്തിനായുള്ള രൂപരേഖ സൗദി കിരീടാവകാശിയും റെഡ്സീ വികസന കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പുറത്തിറക്കിയത്.
പ്രധാന ദ്വീപിെൻറ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ ഡിസൈൻ രൂപകൽപന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ 'ഫോസ്റ്റർ' ആണ്. റെഡ് പദ്ധതി പൂർത്തിയാകുേമ്പാൾ ലോകം അത്ഭുതപ്പെടുമെന്ന് റെഡ് സീ കമ്പനി സി.ഇ.ഒ ജോൺ പാഗാനോ പറഞ്ഞു. വിസ്മയകരമായ ആഡംബര അനുഭവമാണ് സന്ദർശകരെ ഇൗ ദ്വീപുകളിൽ കാത്തിരിക്കുക. ദ്വീപുകളുടെ ഒരു സമുച്ചയം തന്നെയാണ് നിർമിക്കപ്പെടുക. അതിൽ പ്രധാന ദ്വീപാണ് കോറൽ ബ്ലൂം. രാജ്യത്തെ പ്രകൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാക്കിയ കോറൽ ബ്ലൂം ഡിസൈനുകൾ ലോകത്തെ അമ്പരിപ്പിക്കുമെന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതാണ്. ശുറൈറ ദീപ് റെഡ് സീ പദ്ധതിയുടെ പ്രധാന കവാടമാണ്.
അതിെൻറ എൻജിനീയറിങ്ങും രൂപകൽപനയും നൂതനവും സുസ്ഥിരവുമായ മാനദണ്ഡങ്ങളോടുകൂടിയാകേണ്ടത് വളരെ പ്രധാനമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ മാത്രമൊതുങ്ങുന്നതല്ല റെഡ് സീ പദ്ധതി. വികസന പ്രക്രിയകളിലേക്കുള്ള പുതിയൊരു സമീപനം കൂടിയാണ്. ശുറൈറ ദീപിെൻറ ജൈവവൈവിധ്യങ്ങൾ പരിഗണിച്ചാണ് പ്ലാൻ രൂപകൽപന ചെയ്തിരിക്കുന്നത്.
കണ്ടൽകാടുകളും ആവാസവ്യവസ്ഥകളും മണ്ണൊലിപ്പിനുള്ള പ്രതിരോധ മാർഗങ്ങളായി സംരക്ഷിക്കപ്പെടും. പ്രകൃതിദത്ത തോട്ടങ്ങളുണ്ടാക്കി പുതിയ ആവാസവ്യവസ്ഥകൾ വികസിപ്പിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു. കിരീടാവകാശി പുറത്തിറക്കിയ ഡിസൈനിൽ ദ്വീപിൽ നിർമിക്കാൻപോകുന്ന 11 റിസോർട്ടുകളും ഹോട്ടലുകളും ഉൾക്കൊള്ളുന്നുണ്ട്. കോവിഡിന് ശേഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിനോദസഞ്ചാരികളുടെ താൽപര്യങ്ങൾ രൂപകൽപനയിൽ പരിഗണിച്ചിട്ടുണ്ട്. വിശാലമായ ഇടങ്ങൾ നൽകുന്നതുൾപ്പെടെ ദ്വീപിെൻറ പ്രകൃതിസൗന്ദര്യം ഉൗട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഹോട്ടലുകൾ നിർമിക്കുക. പുതിയ ബീച്ചുകളും തടാകങ്ങളും ഉണ്ടാക്കുന്നതും സിസൈനിൽ ഉൾപ്പെടുന്നുണ്ട്.
മാറ്റങ്ങളെല്ലാം ആവാസവ്യവസ്ഥകൾക്കും പ്രകൃതിദത്ത ബീച്ചുകൾക്കും ദോഷം വരുത്താതെയായിരിക്കും നടപ്പാക്കുക. റിസോർട്ടുകളും ഹോട്ടലുകളും ആഗോളപ്രശസ്ത കമ്പനികളാവും നടത്തുക. ഹോട്ടലുകളും വില്ലകളും ഒറ്റനില കെട്ടിടങ്ങളായിരിക്കും. ചുറ്റുമുള്ള കാഴ്ചയെ മറക്കുന്ന തടസ്സങ്ങളൊന്നുമല്ലാതെ സംരക്ഷിക്കുന്നതിനാണിത്.
കോവിഡിനുശേഷം വിശാലവും ആളൊഴിഞ്ഞതുമായ ഇടങ്ങൾക്കുള്ള ആവശ്യം വർധിച്ച സാഹചര്യത്തിൽ ഇൻറിരീയർ ഡിസൈനിൽ ഇടനാഴികൾ ഉൾപ്പെടുന്നില്ലെന്നും റെഡ് സീ കമ്പനി സി.ഇ.ഒ ജോൺ പാഗാനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

