Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ക്ക​സ് ഡെ​ർ​ബി​യി​ൽ...

ഫോ​ക്ക​സ് ഡെ​ർ​ബി​യി​ൽ കി​രീ​ട​മു​യ​ർ​ത്തി റെ​ഡ് സ്​​റ്റോം; കാ​യി​ക​മേ​ള​ക്ക് സ​മാ​പ​നം

text_fields
bookmark_border
ഫോ​ക്ക​സ് ഡെ​ർ​ബി​യി​ൽ കി​രീ​ട​മു​യ​ർ​ത്തി റെ​ഡ് സ്​​റ്റോം; കാ​യി​ക​മേ​ള​ക്ക് സ​മാ​പ​നം
cancel
camera_alt

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​യാ​ദ് ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘ഫോ​ക്ക​സ് ഡെ​ർ​ബി’ കാ​യി​ക​മേ​ള​യി​ൽ വി​ജ​യി​ച്ച റെ​ഡ് സ്​​റ്റോം ടീം

Listen to this Article

റി​യാ​ദ്: നാ​ല് മാ​സം നീ​ണ്ട കാ​യി​ക ആ​വേ​ശ​ത്തി​ന് തി​ര​ശ്ശീ​ല​യി​ട്ടു​കൊ​ണ്ട് ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​യാ​ദ് ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘ഫോ​ക്ക​സ് ഡെ​ർ​ബി’ ര​ണ്ടാം സീ​സ​ണി​ൽ കാ​മ്പ​സ് അ​ബ്രോ​ഡ് സ്പോ​ൺ​സ​ർ ചെ​യ്ത ഫോ​ക്ക​സ് റെ​ഡ് സ്​​റ്റോം ചാ​മ്പ്യ​ന്മാ​രാ​യി. ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ൻ​റ​ൺ, ചെ​സ്, അ​ത്‌​ല​റ്റി​ക്സ് തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ റി​യാ​ദി​ലെ കാ​യി​ക​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു. റെ​ഡ് സ്​​റ്റോം, ഫോ​ക്ക​സ് യു​നൈ​റ്റ​ഡ്, ബ്ലാ​ക്ക് ഫാ​ൽ​ക്ക​ൺ (അ​ല​ൻ​ഫ​ക്), വൈ​റ്റ് ഹോ​ഴ്സ് (കെ​ൻ​സ് കോ​ണ്ട്രാ​ക്റ്റി​ങ്ങ്) എ​ന്നി​വ​യാ​ണ്​ മ​ത്സ​രി​ച്ച ടീ​മു​ക​ൾ.

മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക്​ ഷ​മീ​ർ കൊ​ച്ചി, റാ​മി സു​നൈ​സ്, സൂ​ര​ജ്, നൗ​ഫ​ൽ അ​രു​കാ​ട്ടി​ൽ, ശ​മീ​ൽ ക​ക്കാ​ട​ൻ, ഷാ​ഹി​ൽ, സു​നീ​ർ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.​ബാ​ഡ്മി​ൻ​റ​ണി​ൽ അ​ഹ​മ്മ​ദ് സാ​ക്കി - റാ​മി സു​നൈ​സ് സ​ഖ്യം ജേ​താ​ക്ക​ളാ​യി. ചെ​സി​ൽ ഷാ​ജ​ഹാ​ൻ ച​ള​വ​റ കി​രീ​ടം നേ​ടി. സ​യ്യി​ദ് സു​ല്ല​മി, ഹ​ക്കീം തൊ​ടി​ക​പ്പു​ലം, അ​ബ്ദു​ൽ സ​ലാം തൊ​ടി​ക​പ്പു​ലം, ശ​മീ​ൽ ക​ക്കാ​ട​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.​കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്.​ഐ.​ഐ.​സി റി​യാ​ദ് പ്ര​ബോ​ധ​ക​ൻ സ​യ്യി​ദ് സു​ല്ല​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഫ​ഹ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ റി​യാ​സ് കൊ​ട്ട​പ്പു​റം സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഷ​ഹീ​ർ പൊ​ന്നാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsCrowngulfsaudio newsconcludesSports Festival
News Summary - Red Storm lifts the crown in Focus Derby; Sports Festival concludes
Next Story