റെഡ് സ്റ്റാർ ടീം ജഴ്സി പ്രകാശനം ചെയ്തു
text_fieldsറെഡ് സ്റ്റാർ ടീം ജഴ്സി പ്രകാശനം ചെയ്തപ്പോൾ
റിയാദ്: കേളി കലാ സാംസ്കാരിക വേദി ആരംഭിച്ച റെഡ് സ്റ്റാർ ക്ലബിന്റെ ജഴ്സി പ്രകാശനം ചെയ്തു. റിയാദ് മലസിലെ ഡ്യൂൺ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റെഡ് സ്റ്റാർ ക്ലബ് സെക്രട്ടറി റിയാസ് പുല്ലാട്ട്, പ്രസിഡൻറ് സുഭാഷ്, ട്രഷറർ സതീഷ് കുമാർ, ക്ലബ് മാനേജർ ഷറഫുദ്ദീൻ എന്നിവർക്ക് സ്കൈഫയർ എം.ഡി. കാഹിം ചേളാരി ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.
കേളി പ്രസിഡൻറ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം ക്ലബിനെക്കുറിച്ച് വിശദീകരിച്ചു. സ്പോർട്സ് വിഭാഗം കേളി അംഗങ്ങളിൽനിന്നും മികച്ച ഫുട്ബാൾ താരങ്ങളെ കണ്ടെത്തി രൂപവത്കരിച്ച റെഡ് സ്റ്റാർ ടീം കഴിഞ്ഞ എട്ടുവർഷമായി പ്രവർത്തിച്ചതിനുശേഷം 2022 ൽ ക്ലബാക്കുകയായിരുന്നു.
രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, ‘കേളിദിനം 2025’ സംഘാടക സമിതി കൺവീനർ റഫീഖ് ചാലിയം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

