Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെഡ്​സീ പദ്ധതി: 35000...

റെഡ്​സീ പദ്ധതി: 35000 തൊഴിലവസരങ്ങൾ സൃഷ്്ടിക്കും –സാമ്പത്തിക വിദഗ്​ധർ

text_fields
bookmark_border
റെഡ്​സീ പദ്ധതി: 35000 തൊഴിലവസരങ്ങൾ സൃഷ്്ടിക്കും –സാമ്പത്തിക വിദഗ്​ധർ
cancel
ജിദ്ദ: വിഷൻ 2030​​െൻറ ഭാഗമായി പുരോഗമിക്കുന്ന ചെങ്കടൽ പദ്ധതിയിൽ (റെഡ് ​സീ) 35000 തൊഴിലവസരങ്ങളുണ്ടാക്കുമെന്ന്​ സാമ ്പത്തിക വിദഗ്​ധർ. വർഷത്തിൽ പത്ത്​ ലക്ഷം സന്ദർശകരെത്തും. ചെങ്കടൽ പദ്ധതി, അമാല പദ്ധതി എന്നിവയിലൂടെ സൗദി അറേബ്യക് ക്​​ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാനാകുമെന്ന്​ പ്രമുഖ സാമ്പത്തിക വിദഗ്​ധനും സൗദി ഇകണോമിക്​ സൊസൈറ്റി അംഗവുമായ ഡോ. അബ്​ദുല്ല അൽമൽഗൂസ്​ പറഞ്ഞു. പദ്ധതികൾക്ക്​ തെരഞ്ഞെടുത്ത സ്​ഥലങ്ങൾക്ക്​ ഏറെ സവിശേഷതകളുണ്ട്​. ഏഷ്യ, മധ്യപൗരസ്​ത്യ, ആ​​​​ഫ്രിക്ക, യൂറോപ്പ്​ രാജ്യങ്ങളിൽ നിന്ന്​ വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്നതാണ് പദ്ധതി പ്രദേശം​. തൊഴിലില്ലായ്​​മ കുറക്കാനും ഇത്​ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തെക്ക്​ പടിഞ്ഞാറ്​ കടൽ തീരത്താണ്​ ചെങ്കടൽ പദ്ധതി നടപ്പിലാക്കുന്നത്​. അൽവജ്​അ്​, അംലജ്​ പട്ടണങ്ങൾക്കിടയിലെ 50 ഒാളം പ്രകൃതിദത്ത ദീപുകളുടെ വികസനം പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്​. അന്താരാഷ്​​ട്ര ടൂറിസം പദ്ധതിയായാണ്​ ഇതിനെ കണക്കാക്കുന്നത്​. സന്ദർശകർക്കും ടൂറിസ്​റ്റുകൾക്കും പ്രകൃതി കാ​ഴ്​ചകൾ നന്നായി ആസ്വദിക്കാനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള സംരഭകരെ ആകർഷിക്കുന്നതാണിത്​​. പ്രാദേശിക ഉൽപാദന വരുമാനം 15 ശതകോടി വരെയും അന്താരാഷ്​ട്ര വരുമാനവും​ വർധിപ്പിക്കാനും സഹായമാകും. ‘അമാല’ പദ്ധതി പരിസ്​ഥിതിയും സംസ്​കാരവും സംരക്ഷിച്ചാണ് നടപ്പിലാക്കുന്നത്​. ടൂറിസം വ്യവസായ മേഖലക്ക്​ വലിയ മുതൽകൂട്ടാകുമിത്.
ടൂറിസം, വിനോദ, റീ​െട്ടയിൽ സെയിൽസ്​ രംഗത്ത്​ 22000 തൊഴിലവസരങ്ങളുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തുടക്കത്തിൽ പൊതു നിക്ഷേപ ഫണ്ടാണ്​ മുതൽ മുടക്കുന്നതെങ്കിലും പിന്നീട്​ വിവിധ മേഖലകളിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശി പ്രഖ്യാപിച്ച ചെങ്കടൽ പദ്ധതി, അമാല, നിയോം എന്നിവ കാ​ലത്തോടൊപ്പം സഞ്ചരിക്കുന്നതും ഭാവിയെ ലക്ഷ്യമിട്ടുള്ളതാണെന്നും തബൂക്ക്​ യൂനിവേഴ്​സിറ്റി മേധാവി ഡോ. അബ്​ദുല്ല അൽദിയാബി പറഞ്ഞു. രാജ്യത്തിന്​ മൊത്തത്തിലും പദ്ധതി മേഖലയായ തബൂക്കിന്​ പ്രത്യേകിച്ചും മൂന്ന്​ പദ്ധതികളും നേട്ടമുണ്ടാക്കും.​ അമാല റിസോർട്ടും മറ്റ്​ പദ്ധതികളും​ ആരംഭിക്കുന്നതോടെ മേഖലയിൽ നല്ല പുരോഗതിയാണ്​ കണ്ടു വരുന്നതെന്ന്​ ഹഖ്​ൽ ഗവർണർ ഖാലിദ്​ ബിൻ ബദ്​ർ അൽഖുറൈസി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the red sea project
News Summary - red sea project
Next Story