ജിദ്ദയിൽ റെഡ് സീ മ്യൂസിയം തുറന്നു
text_fieldsജിദ്ദയിൽ റെഡ് സീ മ്യൂസിയം പ്രവർത്തനം ആരംഭിച്ചപ്പോൾ
ജിദ്ദ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഹിസ്റ്റോറിക് ജിദ്ദയിൽ റെഡ് സീ മ്യൂസിയം തുറന്നു. ചരിത്രപ്രസിദ്ധമായ ബാബ് അൽബന്ദ് കെട്ടിടത്തിലാണ് ചെങ്കടലിെൻറ സ്പഷ്ടവും അദൃശ്യവും പ്രകൃതിദത്തവുമായ പൈതൃകം രേഖപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ലോകോത്തര സ്ഥാപനമായി റെഡ് സീ മ്യൂസിയം തുറന്നിരിക്കുന്നത്. കരയുടെയും കടലിെൻറയും സംഗമസ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
പൈതൃക കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന വിധത്തിലാണ് ഇത് പുനഃസ്ഥാപിച്ചിരിക്കുന്നത്. 23 പ്രദർശന ഹാളുകളിലായി ഏഴ് പ്രധാന തീമുകളിലായി ഒരുക്കിയിരിക്കുന്ന ആയിരത്തിലധികം പുരാവസ്തുക്കളുടെയും കലാസൃഷ്ടികളുടെയും സമഗ്രമായ സാംസ്കാരിക അനുഭവം റെഡ് സീ മ്യൂസിയം പ്രദാനം ചെയ്യുന്നു. പുരാതന കാലം മുതൽ ഇന്നുവരെയുള്ള ചെങ്കടൽ തീരത്ത് സാംസ്കാരികവും മനുഷ്യപരവുമായ ഇടപെടലിെൻറ യാത്രയെ ഈ പ്രദർശനങ്ങൾ ഉൾക്കൊള്ളുന്നു. സൗദി അറേബ്യ, മധ്യപൂർവേഷ്യ മേഖല, ലോകം എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സമകാലിക കലാസൃഷ്ടികൾക്കൊപ്പം നാവിഗേഷൻ ഉപകരണങ്ങൾ, കൈയെഴുത്തുപ്രതികൾ, അപൂർവ ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടുന്നു. ഉദ്ഘാടന ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ, സാംസ്കാരിക മന്ത്രിയും മ്യൂസിയം അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദ്ർ ബിൻ അബ്ദുല്ല, സാംസ്കാരിക, കലാ, മാധ്യമ കാര്യങ്ങളിൽ താൽപര്യമുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

