ലഹരിക്ക് റെഡ് കാർഡ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു
text_fieldsറിയാദിൽ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഫുട്ബാൾ ഷൂട്ടൗട്ട് ടൂർണമെന്റിലെ വിജയികൾ
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ലഹരിമുക്ത തലമുറ ലക്ഷ്യമാക്കി ‘ലഹരിക്ക് റെഡ് കാർഡ്’ എന്ന പേരിൽ ഫുട്ബാൾ ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു.
മുതിർന്ന അംഗം ഹംസ, വൈസ് ചെയർമാൻ അബൂബക്കർ എന്നിവർ കിക്ക് ഓഫ് ചെയ്തു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 50 ടീമുകൾ പങ്കെടുത്തു. യുവതയെ ലഹരിമുക്ത ജീവിതത്തിലേക്ക് ആകർഷിക്കുകയായിരുന്നു ടൂർണമെന്റ് ലക്ഷ്യം.
ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒ.ഐ.സി.സി മഞ്ചേരി എഫ്.സി കിരീടം സ്വന്തമാക്കി. പുക്ക എഫ്.എസി രണ്ടാംസ്ഥാനവും ഗാലപ് ഷിപ്പിങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തോടൊപ്പം നടന്ന സാംസ്കാരിക യോഗം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷഹനാസ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.
ചെയർമാൻ കബീർ പട്ടാമ്പി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്റഫ് അപ്പക്കാട്ടിൽ, ഷഫീഖ് പാറയിൽ, ശിഹാബ് കോട്ടുകാട്, സുരേന്ദ്രൻ, രഘുനാഥ് പറശനിക്കടവ്, അലി ആലുവ, സുഭാഷ്, സലാം പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടറി അബൂബക്കർ നഫാസ് സ്വാഗതവും ട്രഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അൻവർ സാദത്ത് വാക്കയിൽ, ബാബു പട്ടാമ്പി, ജംഷാദ് വാക്കയിൽ, അനസ്, ഇസഹാഖ്, സതീഷ്, മുസ്തഫ സുബീർ, മനു, മഹേഷ്, ആഷിഖ്, ആഷിഫ്, മുജീബ്, ഫൈസൽ പാലക്കാട്, ഫൈസൽ ബഹസൻ, ശ്യാം സുന്ദർ, ഷാജീവ് ശ്രീകൃഷ്ണപുരം, അജ്മൽ, വാസുദേവൻ, റഊഫ് പട്ടാമ്പി, ഷഹീർ, അൻസാർ എന്നിവർ നേതൃത്വം നൽകി. ഷിബു എൽദോ അവതാരകനായിരുന്നു. അൻസാർ, അർഷിൻ എന്നിവർ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

