Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്വാഇഫിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

text_fields
bookmark_border
റോഡുകൾ വെള്ളത്തിനടിയിലായി, വാഹനങ്ങൾ ഒലിച്ചുപോയി
ത്വാഇഫിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു
cancel
camera_alt

ത്വാഇഫിൽ കനത്ത മഴയെത്തുടർന്നുള്ള മലവെള്ളപ്പാച്ചിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നു

ത്വാഇഫ്: സൗദി പടിഞ്ഞാറൻ മേഖലയിലെ ത്വാഇഫിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയെത്തുടർന്ന് പരക്കെ നാശനഷ്​ടം. അതിശക്തമായ മഴയിൽ താഴ്‌വരകളിൽ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ നഗരത്തിലെ പ്രധാന റോഡുകളും ഇടവഴികളും പൂർണമായി വെള്ളത്തിനടിയിലായി.

കനത്ത ഒഴുക്കിൽ പാതയോരങ്ങളിൽ നിർത്തിയിട്ടിരുന്നതും സഞ്ചരിച്ചിരുന്നതുമായ നിരവധി വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. പ്രളയസമാനമായ അന്തരീക്ഷം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജനവാസ മേഖലകളിലൂടെ ഉൾപ്പെടെ വൻതോതിൽ വെള്ളം കുതിച്ചൊഴുകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം, മോശം കാലാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് രംഗത്തെത്തി. കനാലുകൾ, തോടുകൾ, താഴ്​വരകൾ, വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾ അകന്നുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.

മേഖലയിൽ കാലാവസ്ഥ പ്രതികൂലമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. ത്വാഇഫി​െൻറ വിവിധ ഭാഗങ്ങൾക്ക് പുറമെ മക്ക, അൽബാഹ, അസീർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rain and Flash Floods Hit Taif; Red Alert Issued
Next Story