Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിക്രൂട്ട്‌മെൻറ്​...

റിക്രൂട്ട്‌മെൻറ്​ നിയമലംഘനം: സൗദിയിൽ 11 ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി; മൂന്നെണ്ണം സസ്‌പെൻഡ് ചെയ്തു

text_fields
bookmark_border
റിക്രൂട്ട്‌മെൻറ്​ നിയമലംഘനം: സൗദിയിൽ 11 ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി; മൂന്നെണ്ണം സസ്‌പെൻഡ് ചെയ്തു
cancel

റിയാദ്: സൗദി അറേബ്യയിൽ റിക്രൂട്ട്‌മെൻറ്​, തൊഴിൽ സേവന ചട്ടങ്ങൾ ലംഘിച്ച 14 ഏജൻസികൾക്കെതിരെ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 11 റിക്രൂട്ട്‌മെൻറ്​ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുകയും മൂന്ന് ഏജൻസികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

2026-​െൻറ ആദ്യ പാദത്തിൽ മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനകളിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മൂന്ന് ഏജൻസികളുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയ മറ്റ് 11 സ്ഥാപനങ്ങളുടെ ലൈസൻസ് പൂർണമായും റദ്ദാക്കുകയായിരുന്നു.

റിക്രൂട്ട്‌മെൻറ്​ നടപടികളിലെ സുതാര്യതയില്ലായ്മ, ഗുണഭോക്താക്കൾക്ക് നൽകേണ്ട തുക തിരികെ നൽകുന്നതിലെ കാലതാമസം, പരാതികൾ പരിഹരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് മന്ത്രാലയം കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. തൊഴിൽ വിപണിയിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും കരാറിൽ ഏർപ്പെടുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ വിപണിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി റിക്രൂട്ട്‌മെൻറ്​ ഓഫീസുകളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിയമങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റിക്രൂട്ട്‌മെൻറ്​ സംബന്ധമായ സേവനങ്ങൾക്കായി മന്ത്രാലയത്തി​െൻറ അംഗീകൃത പ്ലാറ്റ്‌ഫോമായ ‘മുസാനിദ്’ വഴി മാത്രം ഇടപാടുകൾ നടത്തണമെന്ന് ഗുണഭോക്താക്കളോട് മന്ത്രാലയം നിർദേശിച്ചു. വിശ്വസനീയവും സുരക്ഷിതവുമായ സേവനം ഉറപ്പാക്കാൻ ഇത് സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedRECRUITMENTagencieslaw violationSaudi ArabiaLicence cancelled
News Summary - Recruitment Violations: Saudi Arabia cancels licenses of 11 agencies; three others suspended
Next Story