ഈ വർഷം അനുവദിച്ചത് റെക്കോഡ് തൊഴിൽ വിസകൾ
text_fieldsജിദ്ദ: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സൗദി ഈ വര്‍ഷം ഇതുവരെയായി 9.5 ലക്ഷം തൊഴിൽ വിസകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം റെക്കോഡ് എണ്ണം തൊഴിൽ വിസകള്‍ അനുവദിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് കണക്ക് പുറത്തുവിട്ടത്.
സ്വകാര്യ, ഗാര്‍ഹിക, സര്‍ക്കാര്‍ മേഖലകളിലാണ് പുതുതായി തൊഴില്‍ വിസകള്‍ അനുവദിച്ചത്. പ്രതിദിനം 7944 എന്ന നിലയിലാണ് വിസകൾ അനുവദിച്ചിരിക്കുന്നത്. ഇത് റെക്കോഡാണ്. ഇതാദ്യമായാണ് വിസകളുടെ എണ്ണം ഇത്രയും ഉയർന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് ഡേറ്റ പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിെൻറ വര്‍ധന രേഖപ്പെടുത്തി. ആദ്യ ആറു മാസങ്ങളിൽ സ്വകാര്യ മേഖലക്ക് 2,98,000 വിസകളും 2,12,000 വിസകള്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെൻറിനും ഒരു ലക്ഷം വിസകള്‍ സര്‍ക്കാര്‍ മേഖലക്കുമായി അനുവദിച്ചു. ഇതില്‍ നാലു ലക്ഷം വിസകള്‍ പുരുഷന്മാര്‍ക്കും 1,11,000 വിസകള്‍ സ്ത്രീകള്‍ക്കുമായാണ് അനുവദിച്ചത്. സ്ത്രീകള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണത്തിലും റെക്കോഡ് വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 10,000 വിസകള്‍ മാത്രമാണ് വനിതകള്‍ക്കായി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

