Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ണ്ണ ഇ​ത​ര...

എ​ണ്ണ ഇ​ത​ര ക​യ​റ്റു​മ​തി​യി​ൽ റെ​ക്കോ​ഡ്

text_fields
bookmark_border
എ​ണ്ണ ഇ​ത​ര ക​യ​റ്റു​മ​തി​യി​ൽ റെ​ക്കോ​ഡ്
cancel
camera_alt

സൗ​ദി വ്യ​വ​സാ​യ-​ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ-​ഖു​റൈ​ഫ്

യാം​ബു: സൗ​ദി വ്യ​വ​സാ​യ​മേ​ഖ​ല ഈ ​വ​ർ​ഷം വ​ൻ നേ​ട്ടം കൈ​വ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. വ്യ​വ​സാ​യ​രം​ഗ​ത്ത് രാ​ജ്യം വ​ലി​യ കു​തി​പ്പാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ നേ​ട്ട​ങ്ങ​ളെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ച വ്യ​വ​സാ​യ-​ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ-​ഖു​റൈ​ഫ് പ​റ​ഞ്ഞു. ഈ ​വ​ർ​ഷം വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 55,000 തൊ​ഴി​ല​വ​സ​രം പു​തു​താ​യി സൃ​ഷ്​​ടി​ക്കാ​നാ​യി. ഈ ​രം​ഗ​ത്തെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 38 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ത്തി. 667 പു​തി​യ വ്യ​വ​സാ​യ​ശാ​ല​ക​ൾ​ക്ക്​ തു​ട​ക്കം​കു​റി​ക്കാ​നും ലൈ​സ​ൻ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം 960 ഫാ​ക്ട​റി​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​യ​റ്റു​മ​തി​ക്കും ഇ​റ​ക്കു​മ​തി​ക്കു​മാ​യി ബാ​ങ്ക്​ വ​ഴി 1.2 ശ​ത​കോ​ടി റി​യാ​ൽ വാ​യ്​​പ​യും അ​നു​വ​ദി​ച്ചു. ചെ​റു​കി​ട, ഇ​ട​ത്ത​രം ക​മ്പ​നി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം കൂ​ടു​ത​ൽ ശ്ര​ദ്ധ​യൂ​ന്നാ​ൻ ക​ഴി​​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൊ​ത്തം ധ​ന​സ​ഹാ​യ​ത്തി​െൻറ 51 ശ​ത​മാ​നം ഈ ​ഇ​ന​ത്തി​ലാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി മേ​ഖ​ല വ​ൻ റെ​ക്കോ​ഡ് നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് രാ​ജ്യ​ത്തെ എ​ണ്ണ​യി​ത​ര വി​ഭ​വ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നാ​യി. ക​യ​റ്റു​മ​തി​യു​ടെ മൂ​ല്യം 125 ശ​ത​കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്ന​താ​യും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ നാ​ല്​ ശ​ത​കോ​ടി റി​യാ​ൽ ചെ​ല​വ​ഴി​​ച്ചെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ്യ​വ​സാ​യ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പു​തി​യ ഉ​ൽ​പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും സ്വ​ദേ​ശി യു​വാ​ക്ക​ളെ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ക്കാ​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​ണ് ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഖ​ന​നം രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന മേ​ഖ​ല​യാ​യി മാ​റി​യ​ത് ഈ ​വ​ർ​ഷ​മാ​ണെ​ന്നും ഖ​ന​ന നി​ക്ഷേ​പ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്ന​തോ​ടെ ധാ​തു​ക്ക​ൾ​ക്കാ​യു​ള്ള 133 പ​ര്യ​വേ​ക്ഷ​ണ അ​നു​മ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 506 പു​തി​യ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exports
News Summary - Record non-oil exports
Next Story