Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെക്കോർഡ് നേട്ടവുമായി...

റെക്കോർഡ് നേട്ടവുമായി യാമ്പു കിങ് ഫഹദ് വ്യവസായിക തുറമുഖം

text_fields
bookmark_border
റെക്കോർഡ് നേട്ടവുമായി യാമ്പു കിങ് ഫഹദ് വ്യവസായിക തുറമുഖം
cancel

യാമ്പു: കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട് ആറ് മാസത്തിനുള്ളിൽ കയറ്റുമതിയിലും ഇറക്കുമതിയിലുമായി 40 ദശലക്ഷം ടൺ  റെക്കോർഡ് നേട്ടവുമായി ശ്രദ്ധേയമാകുന്നു. 24 ദശലക്ഷം ടൺ  ഇറക്കുമതിയും 16 ദശലക്ഷം ടൺ കയറ്റുമതിയും ഈ കാലാവധിയിൽ റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ, ചരക്കുകൾ, മറ്റു പെട്രോ കെമിക്കൽ ഉത്പന്നങ്ങളും ഇവയിൽ പെടുന്നു. 900 കപ്പലുകളാണ്​ തുറമുഖത്ത്​ എത്തിയത്​. 


സൗദിയിലെ വ്യവസായ തുറമുഖങ്ങളിൽ പ്രധാനപ്പെട്ട തുറമുഖമാണ് യാമ്പുവിലേത്. അന്താരാഷ്്ട്ര വിപണിയിലേക്കാവശ്യമായ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ, മറ്റു അസംസ്കൃത വസ്തുക്കൾ എന്നിവ യാമ്പു പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്​. പ്രതിവർഷം 210 ദശലക്ഷം ടൺ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsrecord gain yamboo king faha
News Summary - record gain yamboo king faha- saudi news - saudi
Next Story