Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചൊവ്വാഴ്​ച റമദാൻ...

ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം

text_fields
bookmark_border
ramadan 098767
cancel

ജിദ്ദ: ചൊവ്വാഴ്​ച (മാർച്ച്​ 21) വൈകീട്ട്​ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം. രാജ്യത്തെ മുഴുവൻ മുസ്​ലിംകളോടും സൗദി സുപ്രീം കോടതിയാണ്​ ആവശ്യപ്പെട്ടത്​.

ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച്​ ചൊവ്വാഴ്​ച ശഅ്​ബാൻ 29 ആണ്​. അന്നേ ദിവസം വൈകീട്ട്​ റമദാൻ മാസപ്പിറവി സംഭവിക്കുന്നുണ്ടോ എന്ന്​ എല്ലാവരും നിരീക്ഷിക്കണം. നഗ്​നനേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി കണ്ടാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം. അല്ലെങ്കിൽ അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട്​ മാസപ്പിറവി കണ്ട ആളെ കോടതിയിലെത്തിക്കാൻ സഹായിക്കണമെന്നും​ സുപ്രീം കോടതി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan
News Summary - recommended to observe the rising of the month of Ramadan on Tuesday
Next Story