തൊഴിൽമേഖലയിൽ കർശന ആരോഗ്യ സുരക്ഷ പാലിക്കാൻ നിർദേശം
text_fieldsജിദ്ദ: കോവിഡിെൻറ രണ്ടാംവരവിനെ തടയാൻ കർശന നടപടിനിർദേശങ്ങളുമായി സൗദി അധികൃതർ. രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും മുഴുവൻ സ്ഥാപനങ്ങളിലെയും ജോലിക്കാർ കർശന ആരോഗ്യസുരക്ഷ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഒാരോരുത്തരും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രോഗവ്യാപനം കുറക്കാനും തൊഴിൽ സ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികളും നിർദേശങ്ങളും അക്ഷരംപ്രതി പാലിക്കണം. ഒത്തുചേരലുകൾ തടയണം. സമ്പർക്കം കുറക്കണം.
ശാരീരികമായി കൃത്യമായ അകലം പാലിക്കണം. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഹസ്തദാനം തീർത്തും ഒഴിവാക്കണം. മുഖാമുഖം ഇരുന്നുള്ള യോഗങ്ങൾ ഒഴിവാക്കണം. പകരം ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഡിജിറ്റൽ യോഗങ്ങൾ നടത്തുക. ഒാഫിസിലോ മറ്റു തൊഴിലിടങ്ങളിേലാ നേരിെട്ടത്താതെ വിദൂര സംവിധാനത്തിലൂടെ ജോലി നിർവഹിക്കുന്ന രീതിയിൽ ഒാരോ സ്ഥാപനങ്ങളും കഴിയുന്നത്ര ക്രമീകരണങ്ങൾ നടത്തണം. സൗകര്യപ്രദമായ പ്രവർത്തന സമയം തെരഞ്ഞെടുക്കുന്നതടക്കം നിരവധി നിർദേശങ്ങളാണ് മന്ത്രാലയം രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്നത്. സേവനങ്ങൾക്ക് പരമാവധി ഇലക്ട്രോണിക് ചാനലുകൾ ഉപയോഗിക്കുകയും ജോലിസ്ഥലങ്ങളിൽ സാനിൈറ്റസർ ലഭ്യമാക്കുകയും ചെയ്യണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

