Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജിദ്ദയിലെ ഫോർമുല വൺ ട്രാക്കിന്​ അംഗീകാര മുദ്ര
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിലെ ഫോർമുല വൺ...

ജിദ്ദയിലെ ഫോർമുല വൺ ട്രാക്കിന്​ അംഗീകാര മുദ്ര

text_fields
bookmark_border

ജിദ്ദ: ജിദ്ദ കോർണിഷിൽ നിർമിച്ച ട്രാക്കിന്​ ഫോർമുല വൺ മത്സരത്തിനുള്ള ഔദ്യോഗിക അംഗീകാര മുദ്ര ലഭിച്ചു. ഫോർമുല വൺ മത്സര ഡയറക്ടറും സുരക്ഷാ കമ്മീഷണറുമായ മൈക്കൽ മാസ്സിയുടെ പരിശോധനക്ക്​ ശേഷമാണ്​ ഇന്ന് (വെള്ളിയാഴ്​ച) ആരംഭിക്കുന്ന എസ്​.ടി.സി ഫോർമുല വൺ സൗദി ഗ്രാൻറ്​ പ്രിക്സ്​ കാറോട്ട മത്സരത്തിനു വേദിയാകുന്ന കോർണിഷിലെ ട്രാക്കിന്​ അംഗീകാര മുദ്ര ലഭിച്ചത്​. വ്യാഴാഴ്​ചയാണ്​ മത്സര ഡയറക്​ടർ ട്രാക്കി​െൻറ അവസാനഘട്ട പരിശോധന നടത്തിയത്​.

ഫോർമുല വൺ മത്സരങ്ങൾക്ക്​ ആതിഥേയത്വം വഹിക്കാൻ അനുയോജ്യമാണെന്ന്​ ഉറപ്പുവരുത്തുന്ന പരിശോധനാ പ്രക്രിയയിൽ മത്സര ട്രാക്കി​െൻറയും അതി​െൻറ ചുറ്റുപാടുകളുടെയും ഗുണനിലവാരവും വിലയിരുത്തിയിരുന്നു. ഫെഡറേഷൻ ഒാഫ്​ ഇൻറർനാഷനൽ ഓട്ടോമൊബൈൽ (എഫ്​.​െഎ.എ) ചുമത്തിയ കർശനമായ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ്​ പരിശോധന നടത്തിയത്​. ജിദ്ദ ട്രാക്കിന്​ 'എ' ഗ്രേഡ്​ ആണ്​ ലഭിച്ചിരിക്കുന്നത്​. മികച്ച അന്താരാഷ്​ട്ര ട്രാക്കുകൾക്ക്​ നൽകുന്ന റാങ്കിൽ ഏറ്റവും ഉയർന്നതാണിത്​. ഇതിലൂടെ ​ജിദ്ദ കോർണിഷിലെ ട്രാക്ക്​ ഫോർമുല വൺ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അർഹത നേടിയിരിക്കുകയാണ്​. അടുത്തിടെ നടത്തിയ ഒന്നിലധികം സന്ദർശനങ്ങളിൽ ട്രാക്ക്​ നിർമാണത്തിൽ കണ്ട വലിയ പുരോഗതിലും വേഗതയിലും മൈക്കൽ മാസ്സി സന്തോഷം പ്രകടിച്ചിരുന്നു.

ജിദ്ദ കോർണിഷിലെ ഫോർമുല വൺ ട്രാക്കി​െൻറ അവസാന പരിശോധനയിൽ അനുകൂല ഫലം നേടാനായതിലും ഔദ്യോഗിക അംഗീകാരത്തിലും സന്തോഷിക്കുന്നുവെന്ന്​ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷ​െൻറയും സൗദി മോട്ടോർ സ്‌പോർട്‌സ് കമ്പനിയുടെയും ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അബ്ദുല്ല അൽഫൈസൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും പുതിയതും വേഗതയേറിയതുമായ ട്രാക്ക്​ ഫോർമുല വൺ മത്സരത്തിനായി​ ഒരുക്കാനായതിൽ സന്തോഷമുണ്ട്. വെറും എട്ട്​ മാസം കൊണ്ടാണ്​ ഇൗ നിർമാണം പൂർത്തിയാക്കിയത്​. എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനവും അർപ്പണബോധവും അടിവരയിടുന്നതാണ്​ ഈ നേട്ടം. ജിദ്ദയിലെ അവിസ്​മരണീയമായ വാരാന്ത്യത്തിനായി കാത്തിരിക്കുകയാണെന്നും അമീർ ഖാലിദ്​ ബിൻ സുൽത്താൻ പറഞ്ഞു.

സൗദി അറേബ്യയിൽ ആദ്യമായി നടക്കുന്ന ഫോർമുല വൺ മത്സരത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്​ സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയാണ്​. ലോകത്തിലെ ഏറ്റവും വേഗമേറിയതും നീളമേറിയതുമായ ട്രാക്ക്​ റെക്കോർഡ്​ സമയത്തിനുള്ളിലാണ്​ നിർമാണം പൂർത്തിയാക്കിയത്​. ഫോർമുല വണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ട്രാക്കായി ജിദ്ദ ട്രാക്ക്​ മാറുന്നത്​ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായാണ്​ കാണുന്നത്​.

ഫോട്ടോ: ജിദ്ദ കോർണിഷിലൊരുക്കിയ ഫോർമുല വൺ ട്രാക്ക്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula OneJeddahSaudi Arabia
News Summary - Recognition for Formula One track in Jeddah
Next Story