സക്കീർ ഹുസൈൻ തോട്ടത്തിലിന് യാത്രയയപ്പ് നല്കി
text_fieldsസക്കീർ ഹുസൈൻ തോട്ടത്തിലിന് ബഹ്റ കേബിൾ കേരള പ്രവാസി അസോസിയേഷൻ
യാത്രയയപ്പ് നല്കിയപ്പോൾ
ജിദ്ദ: 25 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന മലപ്പുറം മഞ്ചേരി സ്വദേശി സക്കീർ ഹുസൈൻ തോട്ടത്തിലിന് ബഹ്റ കേബിൾ കേരള പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നല്കി. അനീഷ് ജോൺ അധ്യക്ഷത വഹിച്ചു. ഫാറൂഖ് അലി പുള്ളാട്ട്, മുഹമ്മദ് യുനൈസ് അരിമ്പ്രകുന്നൻ, അഷ്റഫ് തിരിയലപ്പറ്റ മമ്മു എന്നിവർ സംസാരിച്ചു.
ജീവിതാവസാനം വരെ പ്രാർഥനകളോടെ സ്മരിക്കാനുള്ള അമൂല്യസൗഹൃദങ്ങളാണ് പ്രവാസത്തിന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് യാത്രയയപ്പ് യോഗത്തിന് നന്ദി രേഖപ്പെടുത്തി സക്കീർ ഹുസൈൻ പറഞ്ഞു. അബ്ദുൽ ജലീൽ എരണിക്കൽ സ്വാഗതവും പ്രിയേഷ് നജ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

