തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിക്ക് സ്വീകരണം നൽകി
text_fieldsഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി കോലിയക്കോട് പി. രത്നാകരന് ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം കമ്മിറ്റി ഭാരവാഹികൾ
സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി കോലിയക്കോട് പി. രത്നാകരന് ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. എക്കാലവും ജനാധിപത്യവും മതനിരപേക്ഷതയും വിജയിക്കുകതന്നെ ചെയ്യുമെന്നും നാടിന്റെ സർവതോന്മുഖമായ പുരോഗതിക്ക് ഗാന്ധിസവും നെഹ്റുവിയൻ രാഷ്ട്രമീമാംസയും ഉത്തമ വഴികാട്ടികളാണെന്ന് ഒ.ഐ.സി സി ജില്ല ഭാരവാഹികൾക്കുള്ള ഉദ്ബോധനത്തിൽ സമകാലീന രാഷ്ട്രീയാവസ്ഥകളെപ്പറ്റി അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മാർഗത്തിലുള്ള ഒരു സമരവും പ്രതിഷേധവും തോറ്റ ചരിത്രം ഇന്ത്യക്കില്ല. വെറുപ്പും വിദ്വേഷവും ഒന്നും നേടിത്തരില്ലെന്നും മറിച്ച് സൗഹാർദപൂർണവും സമത്വാധിഷ്ഠിതവുമായ രാഷ്ട്രം കെട്ടിപ്പടുക്കാൻ ജനാധിപത്യ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്മിറ്റി പ്രസിഡന്റ് അസ്ഹാബ് വർക്കല, ജനറൽ സെക്രട്ടറി ഷമീർ നദ്വി കുറ്റിച്ചൽ, ട്രഷറർ അബൂബക്കർ മണക്കാട്, വനിത വിങ് പ്രസിഡന്റ് മൗഷ്മി ഷരീഫ് പള്ളിപ്പുറം, എക്സിക്യൂട്ടിവ് അംഗങ്ങളായ സഫീർ അലി മടവൂർ, തരുൺ രത്നാകരൻ, മുഹ്സിൻ മണനാക്ക്, മനോജ് നെയ്യാറ്റിൻകര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

