കുമ്പളത്ത് ശങ്കരപിള്ളക്ക് മലപ്പുറം ജില്ല ഒ.ഐ.സി.സി സ്വീകരണം നൽകി
text_fieldsഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളക്ക് സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രവർത്തക കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ജിദ്ദയിലെത്തിയ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളക്ക് മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കൂർ മുഖ്യപ്രഭാഷണം നടത്തി.
ജില്ല കമ്മിറ്റിക്ക് കീഴിലുള്ള വിവിധ മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു. ഗ്ലോബൽ കമ്മിറ്റി ചെയർമാനുമായി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘടനാ കാര്യങ്ങളും പ്രവർത്തകർ വിശദമായി ചർച്ച ചെയ്തു. ഉചിതമായ തീരുമാനങ്ങളും ഇടപെടലുകളുമുണ്ടാകുമെന്ന് അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പുനൽകി. അംഗത്വ പ്രവർത്തനങ്ങൾ ഉൾപ്പെടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
വിവിധ പഞ്ചായത്ത് കമ്മിറ്റികൾക്കുവേണ്ടി ഇസ്മാഈൽ കൂരിപ്പൊയിൽ (ചോക്കാട്), സി.പി. ഷിബു, ജലീഷ് കാളികാവ് (കാളികാവ്), കെ.പി. ഉമർ (മങ്കട), ഫൈസൽ (മക്കരപ്പറമ്പ), ഫിറോസ്, ഉമർ പാറമ്മൽ (പോരൂർ), ജലീൽ മാടമ്പ്ര അനീഷ് (അമരമ്പലം), യു.എം. ഹുസൈൻ (മലപ്പുറം മുനിസിപ്പാലിറ്റി), മജീദ് ചേറൂർ (കണ്ണമംഗലം), മുഹമ്മദ് ഓമാനൂർ (ചീക്കോട്), അലിബാപ്പു (പെരുമണ്ണ ), യാസർ നായിഫ് (പെരുവള്ളൂർ), മുസ്തഫ ചേളാരി (തേഞ്ഞിപ്പലം), റഹീം മേക്കമണ്ണിൽ (വേങ്ങര), സമീർ തനങ്ങാടി (പാണ്ടിക്കാട്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് ഹക്കീം പാറക്കൽ കുമ്പളത്ത് ശങ്കരപിള്ളക്ക് കൈമാറി.
മലപ്പുറം മുൻസിപ്പൽ കമ്മിറ്റിയുടെ ഉപഹാരം യു.എ. ഹുസൈൻ കുമ്പളത്ത് ശങ്കരപിള്ളക്ക് നൽകി. കുഞ്ഞിമുഹമ്മദ് കൊടശ്ശേരി ജില്ല കമ്മിറ്റിക്കുവേണ്ടി ഹാരാർപ്പണം ചെയ്തു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കൂറിനു സി.എം അഹമ്മദും നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ് കല്ലൂപ്പറമ്പനെ ഇസ്മാഈൽ കൂരിപ്പൊയിലും ഹാരാർപ്പണം നടത്തി. ഹുസൈൻ ചുള്ളിയോട് സ്വാഗതവും ആസാദ് പോരൂർ നന്ദിയും പറഞ്ഞു. മുസ്തഫ പെരുവള്ളൂർ, എം.ടി. ഗഫൂർ, നൗഷാദ് ചാലിയാർ, സമീർ കാളികാവ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

