കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലിക്ക് സ്വീകരണം നൽകി
text_fieldsകെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലിക്ക് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി
സ്വീകരണം നൽകിയപ്പോൾ
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങൾ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലിക്ക് ബത്ഹ സബർമതി ഹാളിൽ സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഷാൾ അണിയിച്ച് സ്വീകരിച്ചു. മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘ആര്യാടനോർമ്മയിൽ’ എന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. മിഡിലീ സ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം, നാഷനൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് എന്നിവർ സംസാരിച്ചു.
സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ശുക്കൂർ ആലുവ, സജീർ പൂന്തുറ, നിഷാദ് ആലംകോട്, കരിം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അബ്ദുസ്സലാം, നാദിർഷ, ബഷീർ കോട്ടക്കൽ, വിൻസന്റ് കെ. ജോർജ്, ഷെഫീഖ് പൂരക്കുന്നിൽ, ബഷീർ കോട്ടയം, ശരത് സ്വാമിനാഥൻ, കെ.കെ. തോമസ്, നാസർ വലപ്പാട്, സിദ്ദീഖ് കല്ലുപറമ്പൻ, ഷാജി മഠത്തിൽ, സലിം, സഫീർ ബുർഹാൻ, ഹാഷിം പാപ്പിനിശ്ശേരി, ഭദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കോൺഗ്രസ് നേതാവ് കെ.പി. കുഞ്ഞി കണ്ണന്റെ നിര്യാണത്തിലും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമവാർഷികദിനത്തെ അനുസ്മരിച്ചുമാണ് പരിപാടി തുടങ്ങിയത്. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സുഗതൻ നൂറനാട് നന്ദിയും പറഞ്ഞു.

