ഫായിസ് അലിക്ക് 'സ്നേഹതീരം' സ്വീകരണം നൽകി
text_fieldsസൈക്കിളിൽ ലോകംചുറ്റുന്ന ഫായിസിന് സ്നേഹതീരം നൽകിയ സ്വീകരണം
റിയാദ്: തിരുവനന്തപുരം മുതൽ ലണ്ടൻ വരെ സൈക്കിളിൽ സവാരിക്കിറങ്ങിയ കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലിക്ക് റിയാദിൽ സ്വീകരണം നൽകി. സ്നേഹതീരം കൂട്ടായ്മയാണ് സ്വീകരണം നൽകിയത്.
മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടി പ്രസിഡൻറ് ബിനു രാജൻ അധ്യക്ഷത വഹിച്ചു. നിസാർ ഗുരുക്കൾ ആമുഖം നടത്തി. സ്വദേശികളായ സാറ ഫഹദ്, ഹിഷാം അബ്ബാസ് തുടങ്ങിയവർക്ക് പുറമേ ജയൻ കൊടുങ്ങല്ലൂർ, കനക ലാൽ, സുലൈമാൻ വിഴിഞ്ഞം, ഗഫൂർ കൊയിലാണ്ടി, ഹാരിസ് പെപ്പർ ട്രീ തുടങ്ങിയവർ സംസാരിച്ചു. കബീർ കാടൻസ്, അനസ്, വി.എം. നൗഫൽ, ജിൽജിൽ മാളവന, പവിത്രൻ കണ്ണൂർ, മുത്തലിബ് കാലിക്കറ്റ്, ജോൺസൺ, ഷാനു, ജോർജ് തൃശൂർ, ബ്ലെസ്സൺ, റഫീഖ്, ബാബു പട്ടാമ്പി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

