അഡ്വ. ഷമീർ കണ്ണമംഗലത്തിന് സ്വീകരണം നൽകി
text_fieldsഅഡ്വ. ഷമീർ കണ്ണമംഗലത്തിന് ജീസാൻ ബിഷ ബെസ്റ്റ് വേ
കൾചറൽ സൊസൈറ്റി സ്വീകരണം നൽകിയപ്പോൾ
ജീസാൻ: ബിഷ ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി സാമൂഹിക പ്രവർത്തകനായ അഡ്വ. ഷമീർ കണ്ണമംഗലത്തിന് സ്വീകരണം നൽകി. ചടങ്ങിൽ 'ബെസ്റ്റ് വേ' അംഗത്വ കാർഡ് വിതരണവും, പുതുവർഷ കലണ്ടർ പ്രകാശനവും നടത്തി. ബെസ്റ്റ് വേ നാഷനൽ പ്രസിഡൻ്റ് അസ്ലം പാലത്ത് അംഗത്വ കാർഡ് വിതരണോദ്ഘാടനം നടത്തി. അഡ്വ. ഷമീർ സ്വീകരണത്തിന് മറുപടി പറഞ്ഞു.
നൂറുകണക്കിന് പ്രവാസികളെയാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് കണ്ടുമുട്ടിയതെന്നും തനിക്ക് ചെയ്യാൻ കഴിയുന്ന ജീവകാരുണ്യ സേവനപ്രവർത്തനങ്ങൾ ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സുമനസ്സുകളുടെ സഹകരണത്തോടെ സേവനപ്രവർത്തനങ്ങൾ ചെയ്യാൻ പ്രവാസ ലോകത്ത് ഇനിയും ധാരാളം അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെസ്റ്റ് വേ കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ, അബഹ, ബിഷ എന്നിവിടങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മ ഏറെ അഭിമാനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷ കലണ്ടർ പ്രകാശനവും അദ്ദേഹം ചടങ്ങിൽ നിർവഹിച്ചു. ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി ബിഷ ഏരിയ പ്രസിഡൻ്റ് ഈശോ കുര്യൻ പള്ളിപീടികയിൽ സ്വാഗതവും അബ്ദുന്നാസർ കലമ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

