അഡ്വ. കുഞ്ഞാലിക്ക് സ്വീകരണം
text_fieldsകെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ മുസ്ലിം ലീഗ് മങ്കട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കുഞ്ഞാലി സംസാരിക്കുന്നു
റിയാദ്: മുസ്ലിം ലീഗ് മങ്കട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കുഞ്ഞാലിക്ക് റിയാദിൽ സ്വീകരണം നൽകി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തിൽ പ്രസിഡൻറ് നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. മങ്കട സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറും സി.എച്ച് സെൻറർ ഭാരവാഹിയുമായ അലി കളത്തിൽ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, നാഷനൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, കെ.കെ. കോയാമു ഹാജി, ഷുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീർ ബാബു, മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, വി.സി. ഷാഹിദ്, അലവിക്കുട്ടി ഒളവട്ടൂർ, കെ.ടി. അബൂബക്കർ മങ്കട, അബൂബക്കർ ഫൈസി വെള്ളില, സൈതലവി ഫൈസി പനങ്ങാങ്ങര, ഉനൈസ കെ.എം.സി.സി പ്രസിഡൻറ് ജംഷീർ മങ്കട, മുസ്തഫ മജ്മ എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട് സ്വാഗതവും ഷക്കീൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

