Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ വോ​ളി​ബാ​ൾ...

ന​വോ​ദ​യ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറ്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
navodaya volleyball tournament logo release
cancel
camera_alt

ന​വോ​ദ​യ റി​യാ​ദ്​ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറ് ലോ​ഗോ​ പ്ര​സി​ഡ​ൻ​റ്​ വി​ക്ര​മ​ലാ​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു


റി​യാ​ദ്​: ന​വോ​ദ​യ സാം​സ്​​കാ​രി​ക വേ​ദി​യു​ടെ നാ​ലാ​മ​ത് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറ് 2024 ഏ​പ്രി​ലി​ൽ ബ​ത്​​ഹ സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ സ​മീ​പ​മു​ള്ള സ്ഥി​രം ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. സൗ​ദി ടീം ​ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ക്കാ​രു​ടെ വി​വി​ധ ടീ​മു​ക​ൾ ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​ക്കും. ടൂ​ർ​ണ​മെൻറ് വി​ജ​യ​ത്തി​നാ​യി ന​വോ​ദ​യ ഓ​ഫി​സി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

ഇ​സ്​​മാ​ഈ​ൽ ക​ണ്ണൂ​ർ (ചെ​യ.), മ​നോ​ഹ​ര​ൻ, അ​ജി​ത്കു​മാ​ർ (വൈ. ​ചെ​യ.), അ​നി​ൽ മ​ണ​മ്പൂ​ർ (ക​ൺ.), മൃ​ദു​ൽ, ഹാ​രി​സ് (ജോ. ​ക​ൺ.) എ​ന്നി​വ​ർ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി​രി​ക്കും. വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ൾ​ക്കും യോ​ഗം ചു​മ​ത​ല​ക​ൾ ന​ൽ​കി. ഷാ​ജു പ​ത്ത​നാ​പു​രം, വി​ക്ര​മ​ലാ​ൽ, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന (സാ​മ്പ​ത്തി​കം), ഷി​ബു, വി​ക്ര​മ​ലാ​ൽ (ഗ്രൗ​ണ്ട് ആ​ൻ​ഡ്​ ടീം ​കോ​ഓ​ഡി​നേ​ഷ​ൻ), അ​നി​ൽ മു​ഹ​മ്മ​ദ്, നാ​സ​ർ പൂ​വാ​ർ (വ​ള​ൻ​റി​യ​ർ), ഷൈ​ജു ചെ​മ്പൂ​ര്, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട് (പ​ബ്ലി​സി​റ്റി) എ​ന്നി​വ​ർ സ​ബ്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി​രി​ക്കും. ഷൈ​ജു ചെ​മ്പൂ​ര് വ​ര​ച്ച ലോ​ഗോ ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ വി​ക്ര​മ​ലാ​ൽ പ്ര​കാ​ശ​നം ചെ​യ്തു. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കു​മ്മി​ൾ സു​ധീ​ർ, പൂ​ക്കോ​യ ത​ങ്ങ​ൾ, അ​നി​ൽ മ​ണ​മ്പൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​ക്ര​മ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ജു സ്വാ​ഗ​ത​വും ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ടീ​മു​ക​ൾ 0509158523, 0568097718 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsVolleyball Tournament
News Summary - reception team was formed for navodaya volleyball tournament
Next Story