വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾക്ക് റിയാദിൽ സ്വീകരണം
text_fieldsറിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിൽ നിന്നും സംഘടനയുടെ ഗ്ലോബൽ, മിഡിൽ ഈസ്റ്റ്, നാഷനൽ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് സ്വീകരണം നൽകി. റിയാദ് കൗൺസിലിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഈസ്റ്റർ-വിഷു ആഘോഷങ്ങളും നടന്നു. റിയാദ് കൗൺസിൽ പ്രസിഡൻറ് ബിൻയാമിൻ ബിൽറു അധ്യക്ഷത വഹിച്ച ചടങ്ങ് ഡബ്ല്യു.എം.എഫ് മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിയാസ് വണ്ടൂർ ആമുഖ പ്രഭാഷണം നടത്തി.
ജോയിൻറ് സെക്രട്ടറി സൗമ്യ തോമസ് ഈസ്റ്റർ സന്ദേശവും, ഇവൻറ് ഫോറം കോഓഡിനേറ്റർ സബ്രിൻ ഷംനാസ് വിഷു സന്ദേശവും കൈമാറി. ഗ്ലോബൽ കാബിനറ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശിഹാബ് കോട്ടുകാട്, ഗ്ലോബൽ ഇലക്ഷൻ കമ്മിറ്റി അംഗം ഷംനാസ് അയ്യൂബ്, എക്സിക്യൂട്ടീവ് കൗൺസിൽ ഫോറം കോഓഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ട ഡൊമിനിക് സാവിയോ, വല്ലി ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മിഡിൽ ഈസ്റ്റ് കമ്മിറ്റി പ്രസിഡൻറ് കബീർ പട്ടാമ്പി, മലയാളം ഫോറം കോഓഡിനേറ്റർ അൻസാർ വർക്കല, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് നിസാർ പള്ളിക്കശ്ശേരി, ജോയിൻറ് സെക്രട്ടറി അഞ്ജു സുനിൽ, നിർവാഹക സമിതി അംഗങ്ങളായ ബിജു സ്കറിയ, സലീന ജയിംസ്, മിനുജ മുഹമ്മദ് എന്നിവരും ആദരവ് ഏറ്റുവാങ്ങി. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ കൗൺസിൽ ഫോറം കോഓഡിനേറ്റർമാരും അംഗങ്ങളും ചേർന്ന് പൊന്നാടയണിയിച്ചു. ഉമറലി അക്ബർ അവതാരകനായ ചടങ്ങിൽ തങ്കച്ചൻ നയിച്ച സംഗീത നിശയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
ജോയിൻറ് സെക്രട്ടറി സനീഷ് നസീർ സ്വാഗതവും ട്രഷറർ സനു മാവേലിക്കര നന്ദിയും പറഞ്ഞു. ബഷീർ കരോളം, ഷംനാദ് കുളത്തുപ്പുഴ, സി.എസ്. ബിനു, ജോസ് ആൻറണി തറയിൽ, അജയ് രാമചന്ദ്രൻ, ഹമാനി റഹ്മാൻ, സിബിൻ കെ. ജോൺ, ഷാഹിന തിയ്യാട്ടിൽ, അൻസാർ കൊടുവള്ളി, റിസ്വാൻ പട്ടാമ്പി, സലാം പെരുമ്പാവൂർ, ആസിഫ് ആലത്തൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

