Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.​വി. ഇ​ബ്രാ​ഹീം...

ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
Reception given to T.V Ibrahim MLA
cancel
camera_alt

കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

യാം​ബു: സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ ഫാ​ഷി​സ​വും തീ​വ്ര​വാ​ദ​വും രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര സ​ങ്ക​ൽ​പ​ങ്ങ​ളെ ത​ക​ർ​ക്കു​മ്പോ​ൾ മ​തേ​ത​ര കാ​ഴ്ച​പ്പാ​ടു​ക​ൾ വെ​ച്ചു​പു​ല​ർ​ത്തി മു​ന്നോ​ട്ടു പോ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ ടി.​വി. ഇ​ബ്രാ​ഹീം പ​റ​ഞ്ഞു. കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ർ​ക്കാ​റി​ന്റെ ത​ല​തി​രി​ഞ്ഞ പ്ര​വ​ണ​ത ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ലിം​ഗ​സ​മ​ത്വ​ത്തി​ന്റെ പേ​രി​ൽ കാ​മ്പ​സു​ക​ളി​ലേ​ക്ക് ലൈം​ഗി​ക അ​രാ​ജ​ക​ത്വം ക​ട​ന്നു​ക​യ​റു​ന്ന​തി​നെ സ​മൂ​ഹം കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പു​രോ​ഗ​മ​ന​മെ​ന്ന പേ​രി​ൽ യു​വ​ജ​ന​ങ്ങ​ളെ മ​ത​നി​രാ​സ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന പ്ര​ത്യ​യ ശാ​സ്ത്ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​നു മാ​ത്ര​മേ രാ​ജ്യ​ത്ത് സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യൂ എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി അ​ഭി​മാ​ന​പൂ​ർ​വ​മാ​ണ് വീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ന് കെ.​എം.​സി.​സി​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി മു​സ്ത​ഫ മൊ​റ​യൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ ന​ടു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യു. സൈ​ത​ല​വി, അ​ബ്ദു​ൽ ജ​ലീ​ൽ ഒ​ഴു​കൂ​ർ, അ​നൂ​ബ് കാ​വി​ൽ, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും അ​ലി​യാ​ർ മ​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഒ.​പി. അ​ഷ്‌​റ​ഫ് മൗ​ല​വി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewstv ibrahim mla
News Summary - Reception given to T.V Ibrahim MLA
Next Story