സാബില്‍ അലിക്ക് സ്വീകരണം നൽകി
text_fieldsസാബില്‍ അലിക്ക് ജുബൈല്‍ യുനൈറ്റഡ് ക്ലബ് സ്വീകരണം
നൽകുന്നു
ജുബൈല്‍: ഫെബ്രുവരിയില്‍ ഗോവയിൽ നടന്ന ആറാമത് ദേശീയ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാബില്‍ അലിക്ക് ജുബൈല്‍ യുനൈറ്റഡ് ക്ലബ് സ്വീകരണം നല്കി. ക്ലബിന്റെ ഉപഹാരം ക്ലബ് പ്രസിഡൻറ് ഗസ്സാലി ബറാമി സാബിലിന് കൈമാറി. താരിഖ്, ബാവ ഹുസൈന്, ഇഫാസ് (പാരമൗണ്ട് ക്ലബ്) എന്നിവര്‍ സംസാരിച്ചു.
അലി ഫര്ഹാന്, ഹസാം കോയട്ടി, പി.എൻ.എം. അന്‍വര്‍, താരിബ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി പി.എൻ.എം. നിഹാന് സ്വാഗതവും ട്രഷറര്‍ മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

