നസീർ നല്ലൂരിന് സ്വീകരണം നൽകി
text_fieldsമുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂരിന് ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ബുറൈദ: സൗദിയിൽ സന്ദർശനം നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അബ്ദുൽ ഹക്കിം എന്നിവർക്ക് ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡന്റ് അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. ശരീഫ് മാങ്കടവ്, ഷബീറലി ചാലാട്, ശരീഫ് തലയാട്, ഇക്ബാൽ പാറക്കാടൻ, അഷ്റഫ് ഇരിട്ടി, സവാദ് പെരിയത്തിൽ എന്നിവർ പങ്കെടുത്തു. നസീർ നല്ലൂർ, എം.കെ. അബ്ദുൽ ഹക്കിം എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു. ബഷീർ വെള്ളില സ്വാഗതവും റഫീഖ് ചെങ്ങളായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

