ഷാഫി പറമ്പിൽ എം.എൽ.എക്ക് അൽ അഹ്സയിൽ സ്വീകരണം നൽകി
text_fieldsയൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശാഫി പറമ്പിൽ എം.എൽ.എക്ക് ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
അൽഅഹ്സ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശാഫി പറമ്പിൽ എം.എൽ.എക്ക് ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി സ്വീകരണം നല്കി. ദമ്മാമിൽനിന്നും ഹുഫൂഫ് വഴി ഖത്തറിലേക്ക് കുടുംബസമേതം പോകുന്ന യാത്രാമധ്യേ അൽഅഹ്സ മഹാസിനിൽ മഹാരാജ ഹോട്ടലിലാണ് ശാഫി പറമ്പിലിന് സ്വീകരണം നല്കിയത്.
അഹ്സ ഏരിയ കമ്മിറ്റി ചെയർമാൻ ഫൈസൽ വാച്ചാക്കൽ, ദമ്മാം പാലക്കാട് ജില്ല കമ്മിറ്റി ട്രഷറർ സമീർ പനങ്ങാടൻ, വനിതവേദി സെക്രട്ടറി രിഹാന നിസാം എന്നിവർ ബൊക്കെ നല്കി വരവേറ്റു. ജനറൽ സെക്രട്ടറി ശാഫി കുദിർ, കൺവീനർ നവാസ് കൊല്ലം, മീഡിയ കൺവീനർ ഉമർ കോട്ടയിൽ, യൂത്ത് വിങ് ജനറൽ സെക്രട്ടറി അർശദ് ദേശമംഗലം എന്നിവർ ഷാളണിയിച്ചു.
നിസാം വടക്കേകോണം, പ്രസാദ് കരുനാഗപ്പള്ളി, കുഞ്ഞുമോൻ കായംകുളം, സബീന അഷ്റഫ്, സഹീർ ചുങ്കം, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർക്കാട്, ഡോ. ദാവൂദ്, ലിജു വർഗീസ്, അഷ്റഫ് കരുവത്ത്, സെബി ഫൈസൽ, മഞ്ജു നൗഷാദ്, അമീറ സജീം, ബിന്ദു ശിവപ്രസാദ്, റിജോ കോട്ടയം, സജീം കുമ്മിൾ, അഫ്സൽ അഷ്റഫ് എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി.
ദമ്മാം റീജനൽ കമ്മിറ്റി നേതാക്കളായ ജനറൽ സെക്രട്ടറി ഇ.കെ. സലീം, ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, നിസാർ മാന്നാർ, അജാസ് പാലക്കാട്, ഹമീദ് മരക്കാശ്ശേരി, ഷിജില ഹമീദ് എന്നിവരോടൊപ്പം സൗദി ഖത്തർ അതിർത്തിയായ സൽവ വഴി ഖത്തറിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

