ഷാഫി ചാലിയത്തിന് ഉനൈസയിൽ സ്വീകരണം
text_fieldsഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ലീഡേഴ്സ് മീറ്റി’ൽ മുസ്ലിം ലീഗ്
സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സംസാരിക്കുന്നു
ബുറൈദ: ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ലീഡേഴ്സ് മീറ്റി’ൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന് സ്വീകരണം നൽകി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് കൺവീനർ മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു.
ഉനൈസ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷമീർ ഫറൂഖ് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി അംഗവും സെൻട്രൽ കമ്മിറ്റി ചെയർമാനുമായ മൂസ ടി.പി. മോങ്ങം ഹാരാർപ്പണം നടത്തി.
ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഭരണകൂടങ്ങളിൽനിന്ന് വിവേചനവും കടന്നാക്രമണവും നടക്കുന്ന വർത്തമാനകാലത്ത് സമുദായത്തിനും സമൂഹത്തിനുമിടയിലെ ഐക്യം തകരാതെ നോക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഐക്യം നിലനിർത്തുന്നതിന് വേണ്ടിയുള്ള കഠിനശ്രമങ്ങളാണ് നടക്കുന്നതെന്നും ഷാഫി ചാലിയം പറഞ്ഞു.
മുസ്ലിം ലീഗിലേക്ക് കടന്നുവന്ന നജീബ് കൊല്ലത്തിനെ ഷാഫി സ്വീകരിച്ചു. ദീർഘകാല പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹനീഫ കൊലടത്തിന് ഉപഹാരം കൈമാറി. സാമൂഹിക സുരക്ഷാപദ്ധതിക്ക് നേതൃത്വം നൽകിയ സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർമാർക്കുള്ള നാഷനൽ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് വിതരണവും ഷാഫി ചാലിയം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് സുഹൈൽ സ്വാഗതവും ട്രഷറർ അഷ്റഫ് മേപ്പാടി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

