സന്ദീപ് വാര്യർക്ക് സഫ മക്ക പോളിക്ലിനിക്കിൽ സ്വീകരണം
text_fieldsസഫ മക്ക പോളിക്ലിനിക്കിലെത്തിയ സന്ദീപ് വാര്യരെ ഡോ. തമ്പാൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു
റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ലാകമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ബത്ഹയിലെ സഫ മക്ക പോളിക്ലിനിക് സന്ദർശിച്ചു. ഡോ. തമ്പാൻ സന്ദീപ് വാര്യരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
മുമ്പ് റിയാദിൽ പ്രവാസിയായിരിക്കുമ്പോൾ സഫ മക്ക പോളിക്ലിനിക്കിൽ വരാറുണ്ടായിരുന്നെന്നും ബത്ഹയിലും ഈ ക്ലിനിക്കും വീണ്ടുമെത്തുമ്പോൾ ഓർമയിൽ അന്നത്തെ കാലം ഇരമ്പുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ആതുരസേവനം പ്രദാനം ചെയ്യുന്ന സഫ മക്കയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും കുഞ്ഞി കാസർകോട് നന്ദിയും പറഞ്ഞു. ജനറൽ മാനേജർ ഫഹദ് അൽ അനൈസി, പബ്ലിക് റിലേഷൻ ഓഫീസർമാരായ മഹലിൽ അൽ അസീരി, മുഹമ്മദ് നഹിദ്, സഹജീവനക്കാരായ ജാബിർ, ശിഹാബ്, അസീസ്, മുനീർ, അബ്ദുൽ മുസഫിർ, ചേക്കു, സുബൈർ, ഷബീർ, അബ്ദുൽ മജീദ്, ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

