Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ ഭാരവാഹികൾക്ക് സ്വീകരണം

text_fields
bookmark_border
Palliative Care
cancel
camera_alt

കൊ​ണ്ടോ​ട്ടി പാ​ലി​യേ​റ്റി​വ് കെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ജി​ദ്ദ കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ, ഒ​രു​മ ക​മ്മി​റ്റി​ക​ൾ സം​യു​ക്ത സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജിദ്ദ: കൊണ്ടോട്ടി പാലിയേറ്റിവ് കെയർ ഭാരവാഹികൾക്ക് കൊണ്ടോട്ടി സെന്‍ററും ഓർഗനൈസേഷൻ ഫോർ റീജനൽ യൂനിറ്റി ആൻഡ് മ്യൂചവൽ ആമിറ്റിയും (ഒരുമ) സംയുക്തമായി സ്വീകരണം നൽകി. ജീവിതപരീക്ഷണങ്ങൾ നേരിടുന്നവർക്കും കിടപ്പുരോഗികൾക്കും ആശ്വാസംപകരാൻ സമയവും സമ്പത്തും ചെലവഴിച്ച് പെയിൻ ആൻഡ് പാലിയേറ്റിവ് പരിചരണത്തിൽ പങ്കാളികളായി ജീവിതലക്ഷ്യം പൂർത്തീകരിക്കണമെന്ന് സംയുക്തസമിതി ആവശ്യപ്പെട്ടു.

ഓരോ വ്യക്തിയും തന്‍റെ രക്ഷിതാക്കളോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടപ്പാടുകൾ മറക്കരുതെന്നും ആരോഗ്യസമയത്ത് ജനനന്മക്കായി പ്രവർത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസിക വികാസഘട്ടങ്ങളിൽതന്നെ അവരുടെ സ്വഭാവ രൂപവത്കരണത്തിൽ രക്ഷിതാക്കൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും മയക്കുമരുന്നിലേക്കും അനാവശ്യ ബന്ധങ്ങളിലേക്കും കടന്നുകയറാനുള്ള കൗമാരക്കാരുടെ ത്വര ഇതിലൂടെ കുറക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി.

കൊണ്ടോട്ടി സെന്‍ററും ഒരുമ കോഓഡിനേഷൻ കമ്മിറ്റിയും കൊണ്ടോട്ടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്‍റെ മുഴുവൻ പ്രവർത്തനങ്ങളിലും പങ്കാളികളാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. കൊണ്ടോട്ടി പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ നാൾവഴികളെ കുറിച്ച് ട്രഷറർ സി.പി. മുഹമ്മദും ‘പാലിയേറ്റിവ് എന്റെ നാളേക്ക് എന്റെ പരിചരണത്തിന്’ എന്ന വിഷയത്തിൽ ഹോം കെയർ സെക്രട്ടറി ചേക്കു കരിപ്പൂരും പഠനാർഹമായ ക്ലാസുകളെടുത്തു.

വിവിധ പ്രാദേശിക കൂട്ടായ്മകളെ പ്രതിനിധാനംചെയ്ത് ഗഫൂർ ചുണ്ടക്കാടൻ, പി.സി. അബു, റഫീഖ് മാങ്കായി, ഗഫൂർ കൊണ്ടോട്ടി, നാസർ എറത്താലി, ഉസ്മാൻകോയ തുറക്കൽ, റഷീദ് ചുള്ളിയൻ, ഷഫീഖ് കൊണ്ടോട്ടി, യൂസുഫ് കോട്ട എന്നിവർ സംസാരിച്ചു. ഒരുമ പ്രസിഡൻറ് കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി സെൻറർ ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ സ്വാഗതവും എ.ടി. ബാവ തങ്ങൾ നന്ദിയും പറഞ്ഞു.

കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. മായിൻ കുമ്മാളി, ജംഷി കടവണ്ടി, അഷ്‌റഫ് കൊട്ടെയിൽസ്, ഇർഷാദ് കളത്തിങ്ങൽ, നസ്രു തങ്ങൾ, മുസ്തഫ അമ്പലപ്പള്ളി, ഫവാസ് നീറാട്, കെ.ഇ. ഇബ്രാഹീം മുണ്ടപ്പലം, ബാവ കൊണ്ടച്ചൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Reception for Palliative Care authorities
Next Story