വീൽചെയറിൽ ലോകം ചുറ്റുന്ന ഹസൻ ഇമാമിന് റിയാദിൽ സ്വീകരണം
text_fieldsവീൽചെയറിൽ ലോകം ചുറ്റുന്ന ഹസൻ ഇമാമിന് റിയാദ് ടാക്കീസ് സ്വീകരണം നൽകിയപ്പോൾ
റിയാദ്: അംഗപരിമിതിയെ അതിജയിച്ച് 15 രാജ്യങ്ങള്‍ കടന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ബിഹാർ ഗയ തെക്കേരി സ്വദേശി ഹസൻ ഇമാമിന് റിയാദ് ടാക്കീസ് സ്വീകരണം നൽകി. ഇലക്ട്രിക് മുച്ചക്ര വാഹനത്തിലാണ് ഈ 28കാരൻ ലോക സഞ്ചാരം നടത്തുന്നത്. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോഓഡിനേറ്റർ ഷൈജു പച്ച ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു. ട്രഷറർ അനസ് വള്ളികുന്നും സെക്രട്ടറി ഹരി കായംകുളവും ചേർന്ന് ഹസ്സൻ ഇമാമിനെ പൊന്നാട അണിയിച്ചു. സാജിത മൻസൂർ, അനിൽ ചിറക്കൽ, ശരീഖ് തൈക്കണ്ടി, ഉമറലി അക്ബർ, ഷിബു ഉസ്മാൻ, നവാസ് ഒപ്പീസ്, സുൽഫി കൊച്ചു, അൻവർ സാദത്ത് ഇടുക്കി, സജീർ സമദ്, സിജു ബഷീർ, എൽദോ വയനാട്, നൗഷാദ് പള്ളത്ത്, നസീർ അൽഹൈർ എന്നിവർ സംസാരിച്ചു.
ഷഫീഖ് വലിയ, റജീസ് ചൊക്ലി, നാസർ വലിയകത്ത്, ഇബ്രാഹിം, റിസ്വാൻ, വിജയൻ കായംകുളം, ബാദുഷ, സൈദ്, ഖൈസ് നിസാർ, മഹേഷ് ജയ്, രാജീവ് പണിക്കർ എന്നിവർ പങ്കെടുത്തു. പോളിയോ ബാധിച്ച് അരക്കുതാഴെ ജന്മനാചലനം നഷ്ടപ്പെട്ട ഹാഷിം 40,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തന്റെ ഇച്ഛാശക്തിയും ആത്മധൈര്യവും കൊണ്ട് വിജയകരമായി യാത്ര തുടർന്ന് റിയാദിലെത്തിയത്. 195 രാജ്യങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യം.
രണ്ടു വര്‍ഷമായി തുടരുന്ന യാത്രയില്‍ 20 ശതമാനം വിമാനത്തിലും ഇതര വാഹനങ്ങളിലുമാണ് സഞ്ചരിക്കുന്നത്. ബാക്കി 80 ശതമാനവും മുച്ചക്രവാഹനമാണ് ഹാഷിമിന് കൂട്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ ദൂരം ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ കഴിയും. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്ന വേഗതയില്‍ എവിടെയും ബാറ്ററി റീചാര്‍ജ്ജ് ചെയ്യാനാവും. ഫുള്‍ ചാര്‍ജ്ജുളള അധിക ബാറ്ററി, ടയര്‍, അത്യാവശ്യം അറ്റകുറ്റപ്പണിക്കുളള സാമഗ്രികള്‍, വിശ്രമത്തിന് ആവശ്യമായ സാധനങ്ങളളെല്ലാം കരുതിയാണ് യാത്ര.
അപരിചിതരുടെ ട്രക്കിലും വീല്‍ചെയര്‍ കയറ്റാന്‍ സൗകര്യമുളള വാഹനങ്ങളിലുമാണ് റോഡ് മാര്‍ഗം രാജ്യാതിര്‍ത്തികള്‍ കടക്കുക. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്കും വാഹനങ്ങളെ ആശ്രയിക്കും. ദമ്മാമില്‍ രണ്ടാഴ്ചത്തെ സന്ദർശനത്തിന് ശേഷമാണ് റിയാദിലെത്തിയത്.
സൗജന്യമായി തരപ്പെടുത്തുന്ന യാത്രയില്‍ ഓരോ പ്രദേശത്ത് എത്തുമ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി താമസസൗകര്യം അഭ്യര്‍ത്ഥിക്കും. കുടിലോ ടെന്റോ ഏതാണെങ്കിലും മതിയെന്നാണ് അഭ്യർഥന.
റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരോടൊപ്പം റിയാദ് ടാക്കീസ് പ്രവർത്തകരും റിയാദില്‍ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിനൽകുന്നുണ്ട്. ലോകത്താദ്യമായാണ് അംഗപരിമിതനായ ഒരാള്‍ ഒറ്റയ്ക്ക് ലോക സഞ്ചാരം നടത്തുന്നത്. അംഗപരിമിതരുടെ ശാക്തീകരണമാണ് യാത്രയുടെ ലക്ഷ്യം. ഓരോ രാജ്യത്തെയും അംഗപരിമിതരെ അടുത്തറിയാനും അവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുമാണ് യാത്ര. മാത്രമല്ല, ഇവ വിശകലനം ചെയ്തു അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുക എന്നതും യാത്രയുടെ ലക്ഷ്യമാണ്.
ഇന്ത്യയിൽനിന്ന് ബംഗ്ലാദേശ്, മലേഷ്യ, തായ്ലന്റ്, കംബോഡിയ, വിയറ്റ്നാം, ചൈന, റഷ്യ, ഉസ്ബകിസ്താന്‍, അസര്ബൈജാന്, ഒമാന്‍, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് ദമ്മാമിലെത്തിയത്. സൗദിയിലെ വിവിധ പ്രവിശ്യകള്‍ സന്ദര്‍ശിക്കുമെന്നും ഹസൻ ഇമാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

