ഫായിസ് അലിക്ക് ദമ്മാമിൽ പൗരസ്വീകരണം
text_fieldsസൈക്കിളിൽ ലണ്ടനിലേക്ക് പോകുന്ന ഫായിസ് അലിക്ക് ദമ്മാമിൽ നൽകിയ സ്വീകരണം
ദമ്മാം: തിരുവനന്തപുരം മുതൽ ലണ്ടൻ വരെ സൈക്കിൾ പര്യടനത്തിന് പുറപ്പെട്ട കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലിക്ക് ദമ്മാമിൽ പൗരസ്വീകരണം നൽകി. മലയാളികളും വിവിധ ക്ലബ് ഭാരവാഹികളും സാമൂഹിക പ്രവർത്തകരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഇതിനകം 90 ദിവസം പിന്നിട്ട് ഖത്തർ വഴിയാണ് സൗദിയിലെത്തിയത്.
അറേബ്യൻ ക്ലബ് ഭാരവാഹികളായ മുഹമ്മദ് നുഹ്മാൻ, കെ.എസ്. മഹ്റൂഫ്, ആനന്ദ് ശർമ, നവാഫ് ഓട്ടകത്ത്, അമീസ് മെഹലൂഫ്, ദമ്മാം ബദർ അൽറാബി അക്കൗണ്ട് മാനേജർ ഒറ്റയിൽ സർഫാസ് അബ്ദുല്ല, സീനിയർ ജേണലിസ്റ്റ് കോഴിക്കോട് ജില്ല ട്രഷറർ സി.പി.എം സഈദ് അഹമ്മദ് എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. 450 ദിവസം നീണ്ടുനിൽക്കുന്ന യാത്ര 2024 മാർച്ച് ഒന്നിന് ലണ്ടനിൽ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

