എ.കെ.എ. നസീറിനും പി.കെ. സിദ്ദീഖിനും സ്വീകരണം
text_fieldsഎ.കെ.എ നസീറിന് ഒ.ഐ.സിസി ജിദ്ദ കണ്ണമംഗലത്തിന്റെ ഉപഹാരം അക്ബർ വാളക്കുട നൽകുന്നു
ജിദ്ദ: ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ മലപ്പുറം ഡി.സി.സി അംഗവും കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി അംഗവുമായ എ.കെ.എ. നസീറിനും കണ്ണമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും യു.ഡി.എഫ് പഞ്ചായത്ത് ചെയർമാനുമായ പി.കെ. സിദ്ദീഖിനും കണ്ണമംഗലം മാസ് റിലീഫ് സെല്ലും ഒ.ഐ.സി.സി ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സ്വീകരണം നൽകി.
കോഴിക്കോട് വിമാനത്താവളത്തിന്റെ നിലവിലെ റൺവേ നിലനിർത്തി റിസക്കു വേണ്ടുന്ന 15 ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ.എ നസീർ പറഞ്ഞു. പ്രവാസി പുനരധിവാസ പദ്ധതി ഒരു മരീചികയായി മാറിയെന്നും പൊള്ള വാഗ്ദാനങ്ങൾ നൽകി പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണെന്നും പി.കെ. സിദ്ദീഖ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രസിഡൻറ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു.
കണ്ണമംഗലം മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ അംഗം അബ്ബാസ് ചെമ്പൻ, സി.എം. അഹമ്മദ്, ഹുസൈൻ ചുള്ളിയോട്, കുഞ്ഞി മുഹമ്മദ് കൊടശ്ശേരി, കണ്ണമംഗലം പ്രവാസി കൂട്ടായ്മ പ്രസിഡൻറ് ജലീൽ കണ്ണമംഗലം, ഷമീർ ബാവ പുള്ളാട്ട്, നൗഷാദ് ചാലിയാർ, അഷ്റഫ് അഞ്ചാലൻ, യു.എം. ഹുസൈൻ മലപ്പുറം, ബീരാൻ കുട്ടി കോയിസ്സൻ, യു.പി. മുഹമ്മദലി ഖാസിമി, ഇസ്മായിൽ കൂരിപ്പൊയിൽ, നാസർ കോഴിത്തൊടി, അഷ്റഫ് ചുക്കൻ, അക്ബർ വാളക്കുട, സി.എച്ച്. അനീസ് വേങ്ങര, എ.പി. യാസർ നായിഫ്, മുസ്തഫ ചേളാരി, ഫിറോസ് ചെറുകോട്, യു.എൻ. മജീദ്, എ.കെ. ജലീൽ തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി കണ്ണമംഗലം കമ്മിറ്റിയുടെ ഉപഹാരം എ.കെ.എ. നസീറിന് പ്രസിഡൻറ് അക്ബർ വാളക്കുടയും പി.കെ. സിദ്ദീഖിന് കെ.സി. ശരീഫും നൽകി. ഇല്യാസ് കണ്ണമംഗലം സ്വാഗതവും ശിഹാബ് കിളിനക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

