കെ.എം.സി.സി നേതാക്കൾക്ക് ത്വാഇഫിൽ സ്വീകരണം
text_fieldsകെ.എം.സി.സി ത്വാഇഫ് - അൽ ഖുർമ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ നാലകത്ത് മുഹമ്മദ് സ്വാലിഹ് സംസാരിക്കുന്നു
ത്വായിഫ്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്വാഇഫ് കെ.എം.സി.സി സെൻട്രൽ, ഏരിയാ കമ്മിറ്റി ഭാരവാഹികൾക്ക് അൽ ഖുർമ കെ.എം.സി.സി സ്വീകരണം നൽകി. ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ ഏലംകുളം അധ്യക്ഷത വഹിച്ചു.
ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കിടയിൽ ഹൃദ്രോഗം മൂലമുള്ള മരണം ദിനംപ്രതി വർധിച്ചുവരുകയാണെന്നും ജോലിത്തിരക്കുകൾക്കിടയിൽ ആരോഗ്യം ശ്രദ്ധിക്കാതെ പോകരുതെന്നും വ്യായാമത്തിന് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹിദ സാദിഖ്, ജഹാന ഷെറിൻ എന്നിവർക്കുള്ള ഉപഹാരം ചടങ്ങിൽ കൈമാറി. ത്വാഇഫ് കെ.എം.സി.സി ജനറൽ സെക്രട്ടറി ശരീഫ് മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് താനാളൂർ, ഹമീദ് പെരുവള്ളൂർ, മുസ്തഫ പെരിന്തൽമണ്ണ, അഷ്റഫ് നഹാരി, സമീർ സ്വലാഹി, അബ്ബാസ് രാമപുരം, മുസ്തഫ കണ്യാല.
ഖാസിം ഇരുമ്പുഴി, ഹാരിസ് തളിപ്പറമ്പ്, അഭിലാഷ് ചെത്തല്ലൂർ, അലി ഒറ്റപ്പാലം, ജലീൽ കട്ടിലശ്ശേരി, ഷുക്കൂർ ചങ്ങരംകുളം എന്നിവർ സംസാരിച്ചു. ഫൈസൽ മാലിക് എ.ആർ നഗർ സ്വാഗതവും യൂസഫ് മണ്ടോട്ടിൽ നന്ദിയും പറഞ്ഞു. റാഷിദ് പൂങ്ങോട്, സാദിഖ് ഹറമൈൻ, ടി.കെ.എച്ച്.അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.