Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് വളന്റിയർമാർക്ക്...

ഹജ്ജ് വളന്റിയർമാർക്ക് സ്വീകരണവും യാത്രയയപ്പും

text_fields
bookmark_border
ഹജ്ജ് വളന്റിയർമാർക്ക് സ്വീകരണവും യാത്രയയപ്പും
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കു​ഞ്ഞു​മു​ഹ​മ്മ​ദ് ഒ​ള​വ​ട്ടൂ​രി​ന് ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം കെ.​കെ. മു​ഹ​മ്മ​ദ് ന​ൽ​കു​ന്നു

ജിദ്ദ: ഈ വർഷം ജിദ്ദയിൽനിന്ന് ഹജ്ജ് സേവനത്തിന് പോയ കൊണ്ടോട്ടി മണ്ഡലത്തിലെ വളന്റിയർമാർക്ക്‌ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഒളവട്ടൂരിന് പ്രസിഡൻറ് കെ.കെ. മുഹമ്മദ് ഉപഹാരം നൽകി. നിസാം മമ്പാട്, ഇസ്മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഒഴുകൂർ, സീതി കൊളക്കാട്, മജീദ് പുകയൂർ, നൗഷാദ് വാഴയൂർ, കെ.എൻ.എ ലത്തീഫ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഗാനമേളയും അരങ്ങേറി.

നൂഹ് ബീമാപ്പളളി, സോഫിയ സുനിൽ, ഹസ്സൻ കൊണ്ടോട്ടി, റഷീദ് വാഴക്കാട്, അഫ്സൽ മാളിയേക്കൽ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. മുജീബ് മുതുവല്ലൂർ, റഹ്മത്ത് അലി എരഞ്ഞിക്കൽ, ലത്തീഫ് വാഴയൂർ, കെ.കെ. ഫൈറൂസ്, സലീം വാവൂർ, ലത്തീഫ് പൊന്നാട്, കബീർ നീറാട്, അബ്ബാസ് മുസ്‍ല്യാരങ്ങാടി, സി.സി. റസാഖ്, ശറഫു വാഴക്കാട്, അഷ്ക്കർ ഒളവട്ടൂർ, അബു ഹാജി, മനാഫ് വാഴക്കാട്, കെ.വി. നാസർ എന്നിവർ നേതൃത്വം നൽകി. അൻവർ വെട്ടുപ്പാറ സ്വാഗതവും കെ.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. മുഹമ്മദ് ബാസിം വാഴക്കാട് ഖിറാഅത്ത് നടത്തി.

കേരള ഗവർണർ ആർ.എസ്.എസ് വക്താവ് -ജിദ്ദ നവോദയ

ജിദ്ദ: കേരള സർക്കാറുമായി രാഷ്ട്രീയ ഏറ്റുമുട്ടൽ നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കുന്നത് ആർ.എസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് ജിദ്ദ നവോദയ യുവജനവേദി പ്രസ്താവിച്ചു. കണ്ണൂർ സർവകലാശാല വിഷയത്തിൽ സർവകലാശാലയുടെ സുതാര്യമായ സ്വയംഭരണത്തെയും അത് നിർവഹിക്കാൻ നേതൃത്വംനൽകുന്ന സിൻഡിക്കേറ്റിനെയും വെല്ലുവിളിച്ചുകൊണ്ട് ഏകാധിപത്യ സ്വഭാവം കാണിക്കുകയാണ് ഗവർണർ. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമർശം തറവേലയുടെ ഭാഗമാണ്.

മറ്റു കേന്ദ്ര സർവകലാശാലകളിൽ ബി.ജെ.പി, സംഘ്പരിവാർ അജണ്ടകൾ നടത്തിയെടുക്കുംപോലെ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ച്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മെറിറ്റ് തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് സർവകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. മുന്നേ കണ്ണൂരിൽവെച്ച് നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുതയുടെ പിറകിലുണ്ട്.

അക്കാദമിക് ബിരുദങ്ങൾ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അധ്യാപകനായി വർഷങ്ങൾ ജോലി ചെയ്ത്, സെർച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂർ വി.സി. എന്നാൽ ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച കരിയർ രാഷ്ട്രീയക്കാരനായി ഇന്ന് ബി.ജെ.പി പാളയത്തിലെത്തി അവരുടെ അജണ്ടകൾ നടത്തിക്കൊടുക്കാൻ പരിശ്രമിക്കുകയാണ് കേരള ഗവർണർ. കേരളത്തിലെ സർവകലാശാലകളെ ആർ.എസ്.എസ് നിയന്ത്രണത്തിലേക്ക് നൽകാൻവേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഗവർണറുടെ നീക്കങ്ങൾ. കേരളത്തിലെ ജനാധിപത്യ സർക്കാറിനെയും കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ സർവകലാശാലകളെയും തകർക്കാനുള്ള നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്ന കേരള ഗവർണറുടെ നടപടിയിൽ ജിദ്ദ നവോദയ യുവജനവേദി ശക്തമായി പ്രതിഷേധിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.

'സ്വാതന്ത്ര്യം തന്നെ ജീവിതം' ഐ.സി.എഫ് മക്കയിൽ സ്വാതന്ത്ര്യദിനാഘോഷം

മക്ക: 'സ്വാതന്ത്ര്യംതന്നെ ജീവിതം' എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന് (ഐ.സി.എഫ്) മക്ക സെൻട്രൽ കമ്മിറ്റിക്കു കീഴിൽ മക്കയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ പൂർത്തിയാക്കിയ സന്ദർഭത്തിൽ നമ്മുടെ പൂർവികർ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെയോ സ്വാതന്ത്ര്യ ചരിത്രത്തെയോ ഒരു ശക്തിക്കും കളങ്കപ്പെടുത്താൻ കഴിയില്ലെന്ന് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തിയ സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി മീനടത്തൂർ ഉൽബോധിപ്പിച്ചു. ചടങ്ങിൽ ബഷീർ മാസ്റ്റർ പറവൂർ, മുഹമ്മദ്‌ സഖാഫി ഉഗ്രപുരം, അബ്ദുന്നാസർ അൻവരി, അഷ്‌റഫ്‌ പേങ്ങാട്, ഹുസൈൻ കൊടിഞ്ഞി, ബഷീർ സഖാഫി, നാസർ തച്ചംപൊയിൽ, ജമാൽ കക്കാട്, ശിഹാബ് കുറുകത്താണി തുടങ്ങിയവർ സംബന്ധിച്ചു. സൽമാൻ വെങ്ങളം സ്വാഗതവും അബൂബക്കർ കണ്ണൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj volunteersReception and farewell
News Summary - Reception and farewell for Hajj volunteers
Next Story